നിതീഷ് കുമാര്‍ ബിഹാറിലെ സിപിഐ റാലിയില്‍ സംസാരിക്കുന്നു 
India

ശ്രദ്ധ തെരഞ്ഞെടുപ്പില്‍ മാത്രം; 'ഇന്ത്യ' സഖ്യത്തില്‍ പുരോഗതിയില്ല; കോണ്‍ഗ്രസിനെതിരെ നിതീഷ് കുമാര്‍

20024 ലെ ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടന്നു എന്നതലിപ്പുറം 'ഇന്ത്യ' സഖ്യവുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നിതീഷ് കുമാര്‍

Author : സമകാലിക മലയാളം ഡെസ്ക്

പട്‌ന:  കോണ്‍ഗ്രസിനെതിരെ കടുത്ത വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 'ഇന്ത്യ' സഖ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും കോണ്‍ഗ്രസിന്റെ ശ്രദ്ധ നിയമസഭാ തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു

20024 ലെ ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടന്നു എന്നതലിപ്പുറം 'ഇന്ത്യ' സഖ്യവുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. ഏറ്റവും അവസാനമായി സഖ്യം യോഗം ചേര്‍ന്നത്  ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയിലായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ അന്ന് ഭോപ്പാലില്‍ ഒരു പ്രതിപക്ഷ റാലി നടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് കമല്‍നാഥ് അടക്കമുള്ള നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് റാലി ഒഴിവാക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിനെതിരെ  നിരന്തരം പോരാടുക എന്നതായിരുന്നു സഖ്യതീരുമാനം. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് അതിലേക്ക് മാത്രമായിപ്പോയി. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തന്നെ സഖ്യത്തിന് മുന്‍കൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നിതീഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാകണമെന്ന പൊതുനിര്‍ദേശത്തെ പലപ്പോഴും മറികടക്കുന്ന രീതിയാണ് മധ്യപ്രദേശിലും രാജസ്ഥാനിലും ഉണ്ടായത്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുന്ന സാഹചര്യമുണ്ടായി. മധ്യപ്രദേശിലെ നിലപാടിനെതിരെ അഖിലേഷ് യാദവ് ഉള്‍പ്പെടെ രംഗത്തുവരികയും ആം ആദ്മി പാര്‍ട്ടിഅടക്കം വേറെ മത്സരിക്കുന്ന സാഹചര്യവും ഉണ്ടായി. ഈ നിയമസഭാ തെരഞ്ഞടുപ്പില്‍ ഇന്ത്യ സഖ്യം ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന വിലയിരുത്തലും ഉണ്ടായ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനെതിരെയുള്ള നിതീഷിന്റെ രൂക്ഷവിമര്‍ശനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

'അവനെപ്പോഴും അമ്മയുടെ നെഞ്ചത്തുതന്നെ'; ജബല്‍പൂര്‍ ബോട്ടപകടത്തില്‍ മരിച്ച അമ്മയുടെയും മകന്റെയും ദൃശ്യങ്ങള്‍

എഐ താരങ്ങൾക്ക് നിരോധനം, തിരക്കഥ മനുഷ്യർ തന്നെ രചിച്ചതാണെന്ന തെളിവ് വേണം; ഓസ്കർ നിയമങ്ങളിൽ മാറ്റം

വാൽപ്പാറ ദുരന്തം: ഇൻഷുറൻസ് പരിരക്ഷയില്ലാത്ത അഞ്ച് പേരുടെ കുടുംബത്തിന് 10 ലക്ഷം രൂപ, സഹായധനം പ്രഖ്യാപിച്ച് സര്‍ക്കാര്‍

SCROLL FOR NEXT