50കാരിയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകുന്ന കുടുംബം 
India

മണിക്കൂറുകള്‍ കാത്തുനിന്നിട്ടും ആംബുലന്‍സ് കിട്ടിയില്ല; ശ്മശാനത്തിലേക്ക് 50കാരിയുടെ മൃതദേഹം കൊണ്ടുപോയത്‌ ബൈക്കില്‍  (വീഡിയോ)

മധ്യവയസ്‌കയുടെ മൃതദേഹം ബൈക്കിന് പിന്നിലിരുത്തിയാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുന്നതിനിടെ, ആംബുലന്‍സ് കിട്ടാതെ ആശുപത്രിയില്‍ നിന്ന് ശ്മശാനത്തിലേക്ക് 50കാരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ബൈക്കിനെ ആശ്രയിക്കേണ്ടി വന്ന ഗതികേടില്‍ ഒരു കുടുംബം. മധ്യവയസ്‌കയുടെ മൃതദേഹം ബൈക്കിന് പിന്നിലിരുത്തിയാണ് ശ്മശാനത്തിലേക്ക് കൊണ്ടുപോയത്.

ആന്ധ്രാപ്രദേശിലെ ശ്രീകാക്കുളം ജില്ലയിലാണ് സംഭവം. കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് 50കാരിയെ ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. 50കാരിക്ക് കോവിഡ് സ്ഥിരീകരിച്ചോ എന്ന് അറിയുന്നതിനുള്ള പരിശോധനാഫലം വരുന്നതിന് മുന്‍പാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സ്ത്രീ മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാന്‍ ആംബുലന്‍സ് കിട്ടുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് സ്ത്രീയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോകാന്‍ തീരുമാനിച്ചതെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. മകനും മരുമകനും ചേര്‍ന്നാണ് 50കാരിയെ ബൈക്കിലിരുത്തി ഗ്രാമത്തിലെ ശ്മശാനത്തില്‍ എത്തിച്ചത്. 

കടപ്പാട്: എച്ച്എംടിവി ന്യൂസ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

1.9 കോടി രൂപയുടെ സ്കോളർഷിപ്പ്; കുസാറ്റ് പൂർവവിദ്യാർഥിക്ക് ഓസ്‌ട്രേലിയയിൽ പിഎച്ച്‌ഡി നേടാൻ അവസരം

വി ഡി സതീശന്‍ എന്തിന് എന്‍ഡിഎ നേതാക്കളെ കണ്ടു?, ചാര്‍ട്ടേഡ് ഫ്‌ലൈറ്റില്‍ എന്തിന് പോയി?; മംഗലാപുരം യാത്ര വിവാദത്തില്‍

'രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയില്ല'; വ്യാജ പ്രചാരണങ്ങൾ തള്ളി കേന്ദ്ര സർക്കാർ

മുണ്ടത്തിക്കോട് ദുരന്തം: അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് തിരുവമ്പാടി ദേവസ്വം

SCROLL FOR NEXT