പ്രതീകാത്മകം ഫയൽ
India

'ക്ഷേത്രോത്സവ ക്ഷണക്കത്തിൽ ജാതിപ്പേര് വേണ്ട'

ക്ഷേത്രോത്സവങ്ങൾ എല്ലാവരേയും ഉൾക്കൊള്ളുന്ന ആഘോഷമാകണമെന്ന് മ​ദ്രാസ് ഹൈക്കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ക്ഷേത്രോത്സവങ്ങളുടെ ഭാ​ഗമായുള്ള ക്ഷണക്കത്തിൽ ജാതി പേരുകൾ പരാമർശിക്കരുതെന്നു മ​ദ്രാസ് ഹൈക്കോടതി. പ്രത്യേക ജാതികളുടെ പേരുകൾ പരാമർശിക്കുന്നതും ദളിത് വിഭാ​ഗക്കാരെ പ്രദേശവാസികളെന്ന നിലയിൽ ഊരുകാർ എന്നു മാറ്റി നിർത്തുന്നതും അം​ഗീകരിക്കാൻ ആകില്ലെന്നും ജസ്റ്റിസ് എംഎസ് രമേശ്, എഡി മരിയ ക്ലീറ്റ് എന്നിവരുടെ ബഞ്ച് വ്യക്തമാക്കി.

നാദിയമ്മൻ ക്ഷേത്രോത്സവത്തിന്റെ ക്ഷണക്കത്തിൽ ദളിത് വിഭാ​ഗക്കാരുടെ പേരുകൾ കൂടി ഉൾപ്പെടുത്തണം എന്നാവശ്യപ്പെട്ട് പ്രദേശവാസിയായ സെൽവരാജ് സമർപ്പിച്ച പൊതുതാത്പര്യ ഹർജി പരി​ഗണിക്കുകയായിരുന്നു കോടതി.

ദളിത് വിഭാ​ഗക്കാർ ഉത്സവാഘോഷത്തിനു സംഭാവന നൽകുന്നില്ലെന്നു ആരോപിച്ചാണ് അവരുടെ പേരുകൾ ക്ഷണക്കത്തിൽ നിന്നു ഒഴിവാക്കിയത്. ഇത് വിവേചനപരമായ നടപടിയാണ്.

ക്ഷേത്രോത്സവങ്ങൾ എല്ലാവരേയും ഉൾക്കൊള്ളുന്ന ആഘോഷമാകണം. എല്ലാവരും എന്ന നിർവചനത്തിൽ ദളിതരും ഉൾപ്പെടുമെന്നും അവരെ മാറ്റി നിർത്തുന്നത് അം​ഗീകരിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

SCROLL FOR NEXT