പ്രതീകാത്മക ചിത്രം 
India

'ഭാര്യ എച്ച്‌ഐവി പോസിറ്റിവ്, ഒപ്പം കഴിയാനാവില്ല'; കള്ളം പറഞ്ഞ് വിവാഹമോചനത്തിനു ശ്രമിച്ചയാളുടെ ഹര്‍ജി തള്ളി

എച്ച്‌ഐവി ടെസ്റ്റ് നെഗറ്റിവ് ആയിരുന്നെന്നും എന്നാല്‍ ഭര്‍ത്താവ് അന്നു മുതല്‍ താന്‍ എയ്ഡ്‌സ് രോഗിയാണെന്നു പ്രചരിപ്പിക്കുകയാണെന്നും ഭാര്യ കോടതിയെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഭാര്യ എയ്ഡ്‌സ് രോഗിയാണെന്നു കള്ളം പറഞ്ഞ് വിവാഹ മോചനത്തിനു ശ്രമിച്ചയാളുടെ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. ഭാര്യ രോഗിയാണെന്നും താന്‍ അതിന്റെ മാനസിക പ്രയാസത്തിലാണെന്നുമുള്ള വാദം തെളിയിക്കാന്‍ ഹര്‍ജിക്കാരനായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. 

ഭാര്യ എയ്ഡ്‌സ് രോഗിയാണെന്നു ചൂണ്ടിക്കാട്ടി വിവാഹ മോചനം തേടി ഇയാള്‍ നല്‍കിയ ഹര്‍ജി കുടുംബ കോടതി തള്ളിയിരുന്നു. ഇതു ചോദ്യം ചെയ്താണ് ഹൈക്കോടതിയെ സമീപിച്ചത്. ഭാര്യ രോഗിണിയാണെന്നു തെളിയിക്കാന്‍ ഒരു രേഖയും ഹാജരാക്കാന്‍ ഹര്‍ജിക്കാരനായില്ല. വിവാഹ ബന്ധം പുനസ്ഥാപിക്കാനാവാത്ത വിധം തകര്‍ന്നതായി സ്ഥാപിക്കാന്‍ ഹര്‍ജിക്കാരനു കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

2003ലാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്നു മുതല്‍ തന്നോടും കുടുംബത്തോടും മോശമായാണ് ഭാര്യ പെരുമാറുന്നതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഭാര്യയ്ക്ക് ക്ഷയരോഗമുണ്ടെന്നും ഇയാള്‍ പറഞ്ഞു. 2005ല്‍ നടത്തിയ പരിശോധനയില്‍ ഭാര്യ എച്ച്‌ഐവി പോസിറ്റിവ് ആണെന്നു കണ്ടെത്തി. ഇനിയും ഇവര്‍ക്കൊപ്പം കഴിയാനാവില്ലെന്നും ഭര്‍ത്താവ് ബോധിപ്പിച്ചു.

എന്നാല്‍ തന്റെ എച്ച്‌ഐവി ടെസ്റ്റ് നെഗറ്റിവ് ആയിരുന്നെന്നും എന്നാല്‍ ഭര്‍ത്താവ് അന്നു മുതല്‍ താന്‍ എയ്ഡ്‌സ് രോഗിയാണെന്നു പ്രചരിപ്പിക്കുകയാണെന്നും ഭാര്യ കോടതിയെ അറിയിച്ചു. മെഡിക്കല്‍ രേഖകള്‍ ഹാജരാക്കാന്‍ ഭര്‍ത്താവ് പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയ കോടതി ഹര്‍ജി തള്ളുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

മിനി കൂപ്പര്‍ ഇടിച്ചുതെറിപ്പിച്ചു, നെടുമ്പാശേരിയില്‍ മൂന്ന് സ്‌കൂട്ടര്‍ യാത്രികര്‍ക്ക് ദാരുണാന്ത്യം; കാര്‍ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചതായി സംശയം

ഇന്നുമുതല്‍ യാത്ര കൂടുതല്‍ സുഖകരം, ജനശതാബ്ദിയില്‍ പുഷ്ബാക്ക് സീറ്റുകള്‍, ആദ്യം തിരുവനന്തപുരം- കണ്ണൂര്‍ ട്രെയിനില്‍

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത