കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഫയല്‍
India

യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സൗജന്യ വീട് ഇല്ല; അഞ്ച് ലക്ഷം നല്‍കണം; ഇരുട്ടടി

കുടിയൊഴിക്കപ്പെട്ടവവര്‍ക്ക് 11. 2ലക്ഷം രൂപയുടെ വീട് അഞ്ച് ലക്ഷത്തിന് കൈമാറുമെന്നും ജനുവരി ഒന്നിന് തന്നെ വീട് നല്‍കുമെന്നും മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരൂ: യെലഹങ്കയില്‍ കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. ബൈപ്പനഹള്ളിയില്‍ സൗജന്യമായി വീട് കൈമാറില്ല. വീടിന് ഓരോരുത്തരും അഞ്ച് ലക്ഷം രൂപവീതം കൈമാറണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. കുടിയൊഴിക്കപ്പെട്ടവവര്‍ക്ക് 11. 2ലക്ഷം രൂപയുടെ വീട് ആണ് അഞ്ച് ലക്ഷത്തിന് കൈമാറുകയെന്നും ജനുവരി ഒന്നിന് തന്നെ വീട് നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റെതാണ് തീരുമാനം. കുടിയേറിയവരുടെ കൂട്ടത്തില്‍ നിരവധി അനധികൃത കുടിയേറ്റക്കാരുണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. ഇതുകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് വിവരം. എന്നാല്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന ആളുകള്‍ക്ക് അഞ്ച് ലക്ഷം രൂപ നല്‍കി വീട് വാങ്ങാന്‍ കഴിയുന്ന സാഹചര്യം നിലവില്‍ ഇല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

യുപിക്ക് സമാനമായി കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലും ബുള്‍ഡോസര്‍ രാജെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു. കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, അപകടം മണത്ത എഐസിസി നേതൃത്വം, മുഖ്യമന്ത്രി സിദ്ധരാമയ്യയോടും, കെപിസിസി പ്രസിഡന്റ് കൂടിയായ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനോടും വിശദീകരണം തേടുകയും ചെയ്തിരുന്നു.

തുടര്‍ന്ന്, കുടിയൊഴിപ്പിച്ചവരെ സംസ്ഥാന സര്‍ക്കാരിന്റെ ഭവന പദ്ധതിയില്‍ പുനരധിവസിപ്പിക്കാന്‍ തീരുമാനിച്ചു. ഇടക്കാല പുനഃരധിവാസം ഉടന്‍ സജ്ജമാക്കാനാണ് ശ്രമം. ഇതിന്റെ ഭാ?ഗമായിട്ടാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ യോ?ഗം വിളിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഭൂമി കയ്യേറി താമസിക്കുന്നവര്‍ എന്നാരോപിച്ചാണ് ബെംഗളൂരു യെലഹങ്കയില്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തത്.

No free housing for those evicted in Yelahanka; Karnataka government demands ₹5 lakh payment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേടന്റെ പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് അപകടം; കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്; ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു

കളിക്കുന്നതിനിടെ അപകടം; ഒന്നാം ക്ലാസുകാരി പുഴയില്‍ മുങ്ങിമരിച്ചു

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ ശമ്പളം കൂടും; വിജ്ഞാപനം ഒരുമാസത്തിനുള്ളില്‍

പാലായില്‍ ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു; സാധനങ്ങള്‍ പൂര്‍ണമായി കത്തിനശിച്ചു

സുഹൃത്തുക്കളെ വിശ്വസിപ്പിക്കാന്‍ ഇറച്ചിക്കൊപ്പം മുള്ളന്‍പ്പന്നിയുടെ മുള്ളും; പാകം ചെയ്യാനായി കൊണ്ടുപോകുന്നതിനിടെ യുവാവ് പിടിയില്‍

SCROLL FOR NEXT