സുപ്രീംകോടതി  ഫയല്‍
India

ദീര്‍ഘകാലം കരാര്‍ ജോലി വേണ്ട, തൊഴില്‍ ചൂഷകരാകരുത് സര്‍ക്കാര്‍: സുപ്രീംകോടതി

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കോടതി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ദീര്‍ഘകാലത്തേയ്ക്ക് താല്‍ക്കാലിക ജീവനക്കാരെ നിലനിര്‍ത്തുന്ന രീതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. തൊഴിലാളികളുടെ വിവിധ അവകാശങ്ങളുടെ ലംഘനമാണിതെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

തൊഴിലാളികളെ ചൂഷണം ചെയ്യുന്ന പ്രവണതകളില്‍ നിന്ന് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വിട്ടുനില്‍ക്കണമെന്നും കോടതി പറഞ്ഞു. ഗിഗ് തൊഴിലാളികള്‍ക്കിടയില്‍ സ്വകാര്യ മേഖല ചെയ്തുവരുന്നത് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പിന്തുടരേണ്ടതില്ലെന്നും പറഞ്ഞു.

കേന്ദ്ര ജല കമ്മീഷനില്‍ 14 മുതല്‍ 20 വരെ വര്‍ഷമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ചില തൊഴിലാളികള്‍ക്ക് ജോലി സ്ഥിരപ്പെടുത്തിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം. നീതിയുക്തവും സുസ്ഥിരവുമായ തൊഴില്‍ നല്‍കാന്‍ സര്‍ക്കാര്‍ മാതൃകയാകണമെന്ന് കോടതി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം