ഫയൽ ചിത്രം 
India

വാക്‌സിനുകള്‍ തമ്മില്‍ ഇടകലര്‍ത്തില്ല; കോവാക്‌സിനും കോവീഷീല്‍ഡും രണ്ട് ഡോസ് തന്നെ

രണ്ട് ഡോസും ഓരേ വാക്‌സിന്‍ നല്‍കുന്ന കാര്യം മാത്രമെ പരിഗണിക്കുന്നുള്ളുവെന്നും ആരോഗ്യമന്ത്രാലയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ തമ്മില്‍ ഇടകലര്‍ത്തില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. വ്യത്യസ്ത കോവിഡ് വാക്‌സിനുകള്‍ ഇടകലര്‍ത്തിയാല്‍ ഫലപ്രദമാണെന്ന ശാസ്ത്രീയമായ തെളിവുകള്‍ ലഭിക്കുന്നതുവരെ ഇത് സംബന്ധിച്ച് നടപടികളുമായി മുന്നോട്ടുപോകില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു

കോവാക്‌സിനും കോവീഷീല്‍ഡും രണ്ട് ഡോസ് തന്നെ തുടരും. രണ്ട് ഡോസും ഓരേ വാക്‌സിന്‍ നല്‍കുന്ന കാര്യം മാത്രമെ പരിഗണിക്കുന്നുള്ളുവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കോവിഷീല്‍ഡ് ഒറ്റ ഡോസ് ഫലപ്രദമാണോയെന്ന് കേന്ദ്രം പരിശോധിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമേരിക്കന്‍ കോവിഡ് പ്രതിരോധ വാക്‌സിനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ നിലവില്‍ ഒറ്റ ഡോസാണ് നല്‍കുന്നത്. സമാനമായ രീതിയില്‍ കോവിഷീല്‍ഡും ഒറ്റഡോസ് മതിയാകുമോ എന്ന് കേന്ദ്രം പരിശോധിക്കുന്നു എന്ന രീതിയിലായിരുന്നു റിപ്പോര്‍ട്ടുകല്‍. എന്നാല്‍ അതെല്ലാം തള്ളികൊണ്ടാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആയത്തുള്ള ഖമയേനി 'ജീവനോടെയുണ്ട്'; കൊല്ലപ്പെട്ടെന്ന അഭ്യൂഹം തള്ളി ഇറാന്‍ വിദേശ കാര്യമന്ത്രി

സംസ്കൃത സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിഎ- ബിഎഡ് പ്രോഗ്രാം: അപേക്ഷ മാര്‍ച്ച് 10 വരെ

ദുബൈ വിമാനത്താവളം അടച്ചു, കുവൈത്തില്‍ ഇറാന്റെ ഡ്രോണ്‍ ആക്രണം; സംഘര്‍ഷം വ്യാപിക്കുന്നു

ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടു; തീരുമാനം സ്വാഗതം ചെയ്ത് ക്രിസ്ത്യന്‍ സഭകള്‍

'സ്വപ്നങ്ങള്‍ കൊണ്ട് പടുത്തുയര്‍ത്തിയ, അതിജീവനത്തിന്റെ പുതുഗാഥ'; ടൗണ്‍ഷിപ്പ് ഉദ്ഘാടന ചടങ്ങിലേക്ക് ഹൃദയപൂര്‍വ്വം ക്ഷണിച്ച് മുഖ്യമന്ത്രി

SCROLL FOR NEXT