സ്വാതി മാലിവാള്‍ 
India

'സ്ത്രീകളുടെ നഗ്നത പ്രശ്‌നമല്ലേ? അതിലൊന്നും ആര്‍ക്കും ഒരു പരാതിയുമില്ല'

ഈ രാജ്യത്ത് മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലേയെന്ന് സ്വാതി മാലിവാള്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ നിത്യേനയെന്നോണം പ്രചരിച്ചിട്ടും ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്നും ഒരു നടന്‍ നഗ്നനായി പോസ് ചെയ്തപ്പോള്‍ അതു വലിയ ചര്‍ച്ചയായെന്നും ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന്റെ ചിത്രങ്ങളെച്ചൊല്ലിയുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

രണ്‍വീര്‍ സിങ്ങിനെതിരായ പരാതിയില്‍ പൊലീസ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ എന്താണ് നഗ്നതയെന്നതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പരാമര്‍ശം.

ഈ രാജ്യത്ത് മറ്റു പ്രശ്‌നങ്ങള്‍ ഒന്നുമില്ലേയെന്ന് സ്വാതി മാലിവാള്‍ ചോദിച്ചു. നിത്യേനയെന്നോണമാണ് സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിക്കുന്നത്. അതില്‍ ആര്‍ക്കും ഒരു പ്രശ്‌നവുമില്ല. ഒരു നടന്‍, അദ്ദേഹത്തിനു മാത്രം അറിയുന്ന കാരണങ്ങള്‍ കൊണ്ട് നഗ്നനായി ഫോട്ടോയ്ക്കു പോസ് ചെയ്തു. അതിപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്- സ്വാതി ട്വീറ്റ് ചെയ്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍