സിദ്ധിവിനായക ക്ഷേത്ര 
India

നീളം കുറഞ്ഞ ഉടുപ്പുകള്‍ വേണ്ട, കീറിയ ജീന്‍സിനും വിലക്ക്; സിദ്ധിവിനായക ക്ഷേത്രത്തില്‍ ഡ്രസ് കോഡ്

അനുചിതമായ വസ്ത്രധാരണം മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന നിരവധി പരാതികളെ തുടര്‍ന്നാണ് ഡ്രസ് കോഡ് എന്ന തീരുമാനം കൊണ്ടുവരുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ശരീരം കാണുന്ന തരത്തിലുള്ള വസ്ത്രങ്ങളോ ഷോര്‍ട്ട് സ്‌കേര്‍ട്ടുകളോ ധരിച്ച ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് മുംബൈയിലെ പ്രശസ്തമായ സിദ്ധി വിനായക ക്ഷേത്രം ഭാരവാഹികള്‍. മാന്യമായ ഇന്ത്യന്‍ വസ്ത്രങ്ങള്‍ ധരിച്ച് മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നും ശ്രീ സിദ്ധി വിനായ ഗണപതി ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

അനുചിതമായ വസ്ത്രധാരണം മറ്റ് ഭക്തര്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന നിരവധി പരാതികളെ തുടര്‍ന്നാണ് ഡ്രസ് കോഡ് എന്ന തീരുമാനം കൊണ്ടുവരുന്നതെന്ന് ട്രസ്റ്റ് വ്യക്തമാക്കി. ഷോര്‍ട്ട് ട്രൗസറുകള്‍, ഷോര്‍ട് സ്‌കേര്‍ട്ടുകള്‍, മുട്ടിന് താഴെ കീറിയ ജീന്‍സുകള്‍, ശരീര ഭാഗങ്ങള്‍ കാണുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ എന്നിവ ധരിക്കാന്‍ പാടില്ല.

ക്ഷേത്ര ദര്‍ശന വേളയില്‍ എല്ലാ ഭക്തര്‍ക്കും സുഖകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ക്ഷേത്രപരിസരത്ത് മാന്യത നിലനിര്‍ത്തുന്നതിനുമാണ് ഡ്രസ് കോഡ് ഏര്‍പ്പെടുത്തുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം