ആയിഷ സുല്‍ത്താന /ചിത്രം: ഫേസ്ബുക്ക് 
India

ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസില്‍ സ്‌റ്റേ ഇല്ല; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ചലച്ചിത്ര പ്രവര്‍ത്തക ആയിഷ സുല്‍ത്താനക്കെതിരായ രാജ്യദ്രോഹക്കേസ് അന്വേഷണത്തിന് സ്‌റ്റേ ഇല്ല. കേസ് അന്വേഷണം പ്രാരംഭഘട്ടത്തിലാണ്. അതിനാല്‍ ഇപ്പോള്‍ കേസ് റദ്ദാക്കാനാവില്ല. 
അന്വേഷണത്തിന് കൂടുതല്‍ സമയം നല്‍കണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. 

അന്വേഷണം അടിയന്തരമായി സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് സ്വദേശിയായ ആയിഷ സുല്‍ത്താന കോടതിയെ സമീപിച്ചത്. കേസിന്റെ അന്വേഷണ പുരോഗതി രണ്ടാഴ്ചയ്ക്കകം അറിയിക്കാന്‍ ലക്ഷദ്വീപ് പൊലീസിന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

ഹര്‍ജിയെ എതിര്‍ത്ത ലക്ഷദ്വീപ് ഭരണകൂടം, ഹര്‍ജി തള്ളണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു. രണ്ടാഴ്ചയ്ക്കുശേഷം ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. നേരത്തെ ആയിഷ സുല്‍ത്താനയ്ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട്, രാജ്യദ്രോഹക്കേസ് നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT