രാഹുല്‍ ഗാന്ധി, ഹിമന്ത ബിശ്വ ശര്‍മ്മ/ പിടിഐ 
India

'വിസിറ്റിങ്ങ് പ്രൊഫസര്‍', കാണാന്‍ 'സദ്ദാം ഹുസൈനെ' പോലെ; രാഹുലിനെ പരിഹസിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ 

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെയും അസം മുഖ്യമന്ത്രി പരിഹസിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവും അസം മുഖ്യമന്ത്രിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ. രാഹുലിനെ കാണാന്‍ ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പോലെയുണ്ടെന്നായിരുന്നു ഹിമന്തയുടെ പരാമര്‍ശം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തിലെ അഹമ്മദാബാദില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.

തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തെയും അസം മുഖ്യമന്ത്രി പരിഹസിച്ചു. വിസിറ്റിങ് പ്രൊഫസറെ പോലെയാണ് രാഹുലിന്റെ സന്ദര്‍ശനമെന്നായിരുന്നു പരിഹാസം. നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ രാഹുല്‍ പ്രചാരണത്തിന് പോലും എത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളില്‍ മാത്രമാണ് രാഹുല്‍ പോകുന്നത്. പരാജയഭീതി മൂലമാണ് ഇതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസ് പണം നല്‍കിയിട്ടാണെന്നും അസം മുഖ്യമന്ത്രി ആരോപിച്ചു. ഭാരത് ജോഡോ യാത്രയില്‍ രാഹുലിനൊപ്പം ബോളിവുഡ് താരങ്ങളായ പൂജ ഭട്ട്, അമോല്‍ പലേക്കര്‍ പങ്കെടുത്തതിനെ പരാമര്‍ശിച്ചായിരുന്നു ശര്‍മ്മയുടെ പരാമര്‍ശം. ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

SCROLL FOR NEXT