Supreme Court ANI
India

സഹയാത്രികയുടെ ബെര്‍ത്തിന് മുന്നില്‍ മൂത്രമൊഴിച്ചു, ജുഡീഷ്യല്‍ ഓഫീസറുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നത്; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത് സുപ്രീംകോടതി

ജുഡീഷ്യല്‍ ഓഫീസറുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് വിശേഷിപ്പിച്ച ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹത്തെ പിരിച്ചുവിടേണ്ടതായിരുന്നുവെന്നുമാണ് നിരീക്ഷിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്രെയിനില്‍ ഒരു വനിതാ സഹയാത്രികയുടെ ബെര്‍ത്തിന് മുന്നില്‍ ശല്യമുണ്ടാക്കുകയും മൂത്രമൊഴിക്കുകയും ചെയ്ത ജുഡീഷ്യല്‍ ഓഫീസറുടെ പിരിച്ചുവിടല്‍ റദ്ദാക്കിയ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. 2018ലാണ് സംഭവം. ജുഡീഷ്യല്‍ ഓഫീസറുടെ പെരുമാറ്റം വെറുപ്പുളവാക്കുന്നതാണെന്ന് വിശേഷിപ്പിച്ച ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ച് സംഭവം ഞെട്ടിക്കുന്നതാണെന്നും അദ്ദേഹത്തെ പിരിച്ചുവിടേണ്ടതായിരുന്നുവെന്നുമാണ് നിരീക്ഷിച്ചിരിക്കുന്നത്.

2019 സെപ്റ്റംബറിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പിരിച്ചുവിടല്‍ ഉത്തരവ് റദ്ദാക്കിയത്. എന്നാല്‍ ഈ ഉത്തരവാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയത്. നിങ്ങളെ പിരിച്ചുവിടേണ്ടതായിരുന്നു എന്നാണ് സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്. ആറ് ആഴ്ചകള്‍ക്ക് ശേഷം വാദം കേള്‍ക്കുന്നതിനായി കേസ് വീണ്ടും മാറ്റിവെച്ചു. 2011 മാര്‍ച്ചിലാണ് ആരോപണവിധേയനായ വ്യക്തി സിവില്‍ ജഡ്ജിയാകുന്നത്. 2018 ജൂണില്‍, ഒരു ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍, അദ്ദേഹം മോശമായി പെരുമാറുകയും, മദ്യപിച്ച നിലയില്‍ സഹയാത്രികരെ ഉപദ്രവിക്കുകയും, ചില അശ്ലീല പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ ഒരു വനിതാ സഹയാത്രികയുടെ ബെര്‍ത്തിന് മുന്നില്‍ മൂത്രമൊഴിച്ചു. ശല്യം കാരണം യാത്രക്കാര്‍ ചങ്ങല വലിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിട്ടയ്ക്കുകയും ചെയ്തു. 2018 ജൂണില്‍ അദ്ദേഹത്തിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ആരോപണങ്ങള്‍ നിഷേധിച്ചുകൊണ്ട് ജുഡീഷ്യല്‍ ഓഫീസര്‍ അതിന് വിശദമായ മറുപടി സമര്‍പ്പിക്കുകയും ചെയ്തു.

1989 ലെ റെയില്‍വേ ആക്ടിലെ സെക്ഷന്‍ 145 പ്രകാരമാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്. വിശദമായ വിചാരണയ്ക്ക് ശേഷം ജബല്‍പൂര്‍ സ്‌പെഷ്യല്‍ റെയില്‍വേ മജിസ്‌ട്രേറ്റ് 2019 മാര്‍ച്ചില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2018 സെപ്റ്റംബറില്‍ ജുഡീഷ്യല്‍ ഓഫീസര്‍ക്ക് മറ്റൊരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കേസില്‍ കുറ്റപത്രവും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. എന്നാല്‍ തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും അദ്ദേഹം നിഷേധിച്ചു.

എന്നാല്‍ കുറ്റക്കാരനാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പിന്നീട്, സര്‍വീസില്‍ നിന്ന് നീക്കം ചെയ്യാനുള്ള ശിക്ഷ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നിര്‍ദ്ദേശിക്കുകയായിരുന്നു. 2019 സെപ്റ്റംബര്‍ 28 ലെ ഒരു ഉത്തരവ് പ്രകാരം അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിച്ചു. ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു.

സ്‌പെഷ്യല്‍ റെയില്‍വേ മജിസ്‌ട്രേറ്റ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതായും മദ്യപിച്ചതായി സ്ഥിരീകരിക്കുന്ന മെഡിക്കല്‍ തെളിവുകള്‍ രേഖയില്‍ ഇല്ലെന്നും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുമ്പോള്‍ വ്യക്തമാക്കി. ഹര്‍ജിക്കാരനെ കുറ്റവിമുക്തനാക്കിയത് കേവലം സാങ്കേതിക കാരണങ്ങളാലോ പ്രോസിക്യൂഷന്റെ അഭാവത്താലോ മാത്രമല്ല, രേഖയിലുള്ള തെളിവുകളുടെ സമഗ്രമായ വിലയിരുത്തലിന്റെ ഫല

Nuisance in train: SC slams judicial officer's conduct as 'disgusting', stays HC order

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്റെ പേര് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ?'; വടകരയിലെ ഫ്‌ലാറ്റ് വിവാദത്തില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍

15 വര്‍ഷം കൊണ്ട് ഒരു കോടി രൂപ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

അര്‍ത്തുങ്കല്‍ തിരുനാള്‍: ജനുവരി 20ന് പ്രാദേശിക അവധി

ശാസ്ത്രസാഹിത്യപരിഷത്ത് മുന്‍ സംസ്ഥാന സെക്രട്ടറി വി ജി മനമോഹന്‍ അന്തരിച്ചു

ഓടക്കുഴല്‍ പുരസ്‌കാരം ഇ പി രാജഗോപാലിന്

SCROLL FOR NEXT