Narendra Modi  പിടിഐ
India

മോദിയുടെ 75ാം ജന്മദിനത്തില്‍ അരലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കാന്‍ ഒഡിഷ സര്‍ക്കാര്‍

25 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാവും നിര്‍മിച്ച് നല്‍കുക. ഇതിനായി 1.2 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75ാം ദിനം ജന്മദിനം പ്രമാണിച്ച് പാവപ്പെട്ടവര്‍ക്ക് അരലക്ഷം വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് ഒഡിഷ സര്‍ക്കാര്‍. സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവര്‍ക്കായിരിക്കും വീടുകള്‍ നിര്‍മിച്ച് നല്‍കുകയെന്ന് പഞ്ചായത്ത് രാജ് മന്ത്രി അറിയിച്ചു. 25 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാവും നിര്‍മിച്ച് നല്‍കുക. ഇതിനായി 1.2 ലക്ഷം രൂപ ധനസഹായമായി നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഒരു ലക്ഷത്തോളം പേരെ പദ്ധതിയില്‍ ഗുണഭോക്താക്കളായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പ്രധാനമന്ത്രി അവാസ് യോജന പദ്ധതി പ്രകാരമുള്ള വീടുകളുടെ നിര്‍മ്മാണത്തിന് നവംബറില്‍ ഉത്തരവ് പുറപ്പെടുവിക്കുമെന്നും മന്ത്രി പറഞ്ഞു.

മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സംസ്ഥാനനത്ത് 75 ലക്ഷം മരങ്ങല്‍ നടുമെന്ന് മുഖ്യമന്ത്രി നേരനത്തെ പറഞ്ഞിരുന്നു. ഒഡീഷയുടെ വികസനത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയോടുള്ള ആദരവിന്റെ ഭാഗമായാണ് ഇത്രയേറെ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതെന്നും മോഹന്‍ ചരണ്‍ മാഞ്ചി പറഞ്ഞു.

The Odisha government has announced that it will distribute 50,000 Antyodaya houses on September 17, coinciding with Prime Minister Narendra Modi’s birthday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT