ഒമര്‍ അബ്ദുള്ള- നിധി റസ്ദാന്‍ 
India

'നിക്കാഹിന് മുന്‍പായി നിധി ഇസ്ലാംമതം സ്വീകരിച്ചെന്ന് ഉറപ്പിക്കണമായിരുന്നു; ഒമര്‍ അബ്ദുള്ളയുടെ വിവാഹം മതവിരുദ്ധം'

അവര്‍ ഇസ്ലാം മതത്തിലേക്ക് മാറുകയും ഇസ്ലാമിക ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി വിവാഹിതരാവുകയും ചെയ്തിരുന്നെങ്കില്‍, ശരിഅത്ത് പ്രകാരം ഈ വിവാഹം അനുവദനീയമായി കണക്കാക്കാമായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയും മാധ്യമപ്രവര്‍ത്തകയായ നിധി റസ്ദാനുമായുള്ള വിവാഹം മതവിരുദ്ധമാണെന്ന് ഓള്‍ ഇന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്വി ബറേല്‍വി. ശരിഅത്ത് പ്രകാരം ഒരു വിവാഹം സാധുവാകണമെങ്കില്‍ രണ്ടുപേരും മുസ്ലീങ്ങള്‍ ആയിരിക്കണം എന്നതിനാല്‍, ഇസ്ലാമിക തത്ത്വങ്ങളനുസരിച്ച് ഈ വിവാഹം അംഗീകരിക്കാന്‍ കഴിയില്ലെന്ന് റസ്വി പറഞ്ഞു. ഒമര്‍ അബ്ദുള്ള മുസ്ലീം ആണെങ്കിലും നിധി റസ്ദാന്‍ മുസ്ലീം അല്ലാത്തതിനാല്‍ ഇസ്ലാമിക കാഴ്ചപ്പാടില്‍ ഈ വിവാഹം അനുവദനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിക്കാഹിന് മുന്‍പായി നിധി റസ്ദാന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്ന് ഒമര്‍ അബ്ദുള്ള ഉറപ്പാക്കണമായിരുന്നെന്ന് ഷഹാബുദ്ദീന്‍ റസ്വി പറഞ്ഞു. അവര്‍ ഇസ്ലാം മതത്തിലേക്ക് മാറുകയും ഇസ്ലാമിക ആചാരങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും അനുസൃതമായി വിവാഹിതരാവുകയും ചെയ്തിരുന്നെങ്കില്‍, ശരിഅത്ത് പ്രകാരം ഈ വിവാഹം അനുവദനീയമായി കണക്കാക്കാമായിരുന്നു. വിവാഹത്തെക്കുറിച്ച് ഇസ്ലാം കൃത്യമായ നിയമങ്ങളും നിബന്ധനകളും മുന്നോട്ടുവെക്കുന്നുണ്ടെന്നും, പുരുഷനും സ്ത്രീയും മുസ്ലീങ്ങളായിരിക്കണമെന്ന് അതില്‍ നിര്‍ബന്ധമാണെന്നും റസ്വി പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ വിവാഹ വാര്‍ത്ത ഒമര്‍ അബ്ദുള്ള തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.'ഒരു പുതിയ യാത്ര ഇന്നലെ ആരംഭിച്ചു' എന്ന കുറിപ്പോടെയാണ് അദ്ദേഹം വിവാഹവാര്‍ത്ത പങ്കുവച്ചത്. നിധി റസ്ദാനെ ടാഗ് ചെയ്തുള്ള പോസ്റ്റിനൊപ്പം വിവാഹച്ചിത്രങ്ങളും പങ്കുവച്ചിരുന്നു.

2026 ജൂലൈ 31-ന് പായല്‍ അബ്ദുള്ളയില്‍നിന്ന് ഒമര്‍ അബ്ദുള്ളയ്ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. വിവാഹമോചനം അനുവദിക്കാതിരുന്ന ഡല്‍ഹി ഹൈക്കോടതിയുടെ നടപടിയെ ചോദ്യം ചെയ്താണ് ഒമര്‍ സുപ്രീം കോടതിയെ സമീപിച്ചത്. പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാനും നിലവിലുള്ള എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാനും തീരുമാനിച്ചതായി ഇരുവരും കോടതിയെ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു വിവാഹമോചനം. പരസ്പരം നല്‍കിയ കേസുകള്‍ പിന്‍വലിക്കാനും ഇരുവരും സമ്മതിച്ചിരുന്നു. 1994 സെപ്റ്റംബര്‍ ഒന്നിനായിരുന്നു ഒമര്‍ അബ്ദുള്ളയും പായലും വിവാഹിതരായത്.

Omar Abdullah and Nidhi Razdan's wedding unlawful under Sharia: Jamaat chief

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വില 76,400 രൂപ, വേറിട്ട ലുക്ക്, ഐഡില്‍ സ്റ്റോപ്പ്- സ്റ്റാര്‍ട്ട് സിസ്റ്റം; ഹീറോ ഡെസ്റ്റിനി 110 ക്ലാസിക് എഡിഷന്‍ വിപണിയില്‍

ഉറക്കത്തിനിടെ അപസ്മാരം സീരിയൽ നടൻ അനൂജ് ഠാക്കൂർ അന്തരിച്ചു; 'വിശ്വസിക്കാനാകുന്നില്ലെ'ന്ന് സുഹൃത്തുക്കൾ

AEES: 254 ഒഴിവുകൾ, പ്ലസ് ടു യോഗ്യത; കേന്ദ്ര സർക്കാരിൽ അധ്യാപകരാകാം

കൂജയിൽ വെള്ളം നിറയ്ക്കലായിരുന്നു ആദ്യ ജോലി; മതിലിൽ കയറി മധുവിനെ ഒളിഞ്ഞുനോക്കും, പഴയകാലം ഓർത്ത് ഇന്ദ്രൻസ്

'ബിഗ് ത്രീ' പേസര്‍മാര്‍ ഇല്ലാതെ ഓസ്‌ട്രേലിയ!