ചിത്രം: പിടിഐ 
India

ഡല്‍ഹിയിലും ഒമൈക്രോണ്‍; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം അഞ്ചായി

ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. ഡല്‍ഹിയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ടാന്‍സാനിയയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ആള്‍ക്കാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം, ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒന്നുവീതം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. 

ദക്ഷിണാഫ്രിക്കയില്‍ നിന്ന് ദുബൈ വഴി എത്തിയ ആള്‍ക്കാണ് മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഗുജറാത്തിലെ ജാംനഗറിലും ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. സിംബാബ്‌വെയില്‍നിന്ന് അടുത്തിടെ ജാംനഗറിലേക്കു മടങ്ങിയ ആളിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഗുജറാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

നേരത്തെ കര്‍ണാടകയില്‍ രണ്ടു പേരില്‍ ഒമൈക്രോണ്‍ കണ്ടെത്തിയിരുന്നു. വിദേശത്തുനിന്നെത്തിയ ഒരാളിലും ബംഗളൂരുവിലെ ഡോക്ടര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശി പിന്നീട് രാജ്യത്തുനിന്നു മടങ്ങുകയും ചെയ്തു. ബംഗളൂരുവിലെ ഡോക്ടര്‍ നിലവില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

Today's Rashi Phalam October 09| വിവാഹത്തിൽ പുതുവഴി, വിദേശ യാത്രയിൽ നല്ല വാർത്ത

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം