ന്യൂഡല്‍ഹി: ഡല്‍ഹി നഗരമധ്യത്തില്‍ തോക്കുചൂണ്ടി പണം കവര്‍ന്നു. രണ്ടുബൈക്കുകളിലെത്തിയ മുഖം മൂടി ധരിച്ച സംഘമാണ് കാര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം രണ്ടുലക്ഷം രൂപ തട്ടിയെടുത്തത്. ഇന്നലെയായിരുന്നു സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു
പ്രഗതി മൈതാനില്‍ നിന്ന് നോയിഡയിലേക്ക് പോകുന്ന ഭാഗത്തെ ടണലിനുള്ളില്‍ വച്ചായിരുന്നു കവര്‍ച്ച. ഗുരുഗ്രാമിലേക്ക് പണവുമായി പോകുകയായിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി തോക്കുചൂണ്ടി നാലംഗ സംഘം പണം കവരുകയായിരുന്നു. അതിനുശേഷം അവര്‍ ബൈക്കില്‍ കയറിപ്പോകുന്നത് വീഡിയോയില്‍ കാണാം. തുരങ്കത്തില്‍ സ്ഥാപിച്ച സിസിടിവിയിലാണ് കൊള്ള നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പണം കൊണ്ടുപോകുന്ന വിവരം അറിഞ്ഞവര്‍ പിന്തുടര്‍ന്ന്
പണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ നിഗമനം. കമ്പനി ജീവനക്കാരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ രംഗത്തെത്തി. നഗരത്തിലെ ക്രമസമാധാനനില തകര്‍ന്നെന്നും നഗരവാസികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനാവില്ലെങ്കില്‍ ലെഫ്റ്റന്റ് ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും കെജരിവാള്‍ പറഞ്ഞു. ഡല്‍ഹിയെ സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയന്നില്ലങ്കില്‍ അത് തങ്ങളെ ഏല്‍പ്പിക്കുക. എങ്ങനെ ഡല്‍ഹിയെ സുരക്ഷിതനഗരമാക്കി മാറ്റാമെന്നത് കാണിച്ചുതരാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ഡ്യൂട്ടി സമയം കഴിഞ്ഞു; എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയ എയര്‍ ഇന്ത്യ വിമാനം പറത്താന്‍ വിസമ്മതിച്ച് പൈലറ്റ്, യാത്രക്കാര്‍ കുഴങ്ങി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates