വീഡിയോ ദൃശ്യം 
India

മൊബൈൽ തട്ടാൻ സ്കൂട്ടറിലെത്തി അക്രമികൾ; സ്ത്രീയെ വലിച്ചിഴച്ചത് 150 മീറ്റർ; ഞെട്ടിക്കുന്ന വീഡിയോ

മൊബൈൽ തട്ടാൻ സ്കൂട്ടറിലെത്തി അക്രമികൾ; സ്ത്രീയെ വലിച്ചിഴച്ചത് 150 മീറ്റർ; ഞെട്ടിക്കുന്ന വീഡിയോ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മൊബൈൽ ഫോൺ തട്ടിയെടുക്കാൻ സ്ത്രീയെ ഏറെ ദൂരം വലിച്ചിഴച്ച് സ്‌കൂട്ടറിലെത്തിയ അക്രമികൾ. വ്യാഴാഴ്ച വൈകീട്ട് ഡൽഹി ഷാലിമാർ ബാഗ് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ തോതിലാണ് പ്രചരിക്കുന്നത്. 

അതിവേഗത്തിൽ സ്‌കൂട്ടർ വളവ് തിരിഞ്ഞെത്തുന്നതാണ് ദൃശ്യത്തിലുള്ളത്. പിൻസീറ്റിലിരുന്നയാൾ ഒരാളെ പിടിച്ചിരിക്കുന്നതും വലിച്ചിഴയ്ക്കുന്നതും കാണാം. വളവ് തിരിഞ്ഞ് പ്രധാന റോഡിലെത്തിയപ്പോൾ ഇയാൾ കൈവിട്ടതോടെ സ്ത്രീ തലയടിച്ചു റോഡിന് നടുവിൽ വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. ചുറ്റുമുള്ള ആളുകൾ ഒന്ന് അമ്പരന്നെങ്കിലും പിന്നീട് റോഡിൽ വീണ സ്ത്രീയെ പിടിച്ചു മാറ്റുന്നതും വീഡിയോയിൽ കാണാം. 

റോഡിലൂടെ എത്തിയ വാഹനങ്ങൾ പെട്ടെന്ന് നിർത്തിയതിനാൽ വൻഅപകടം ഒഴിവായി. 150 മീറ്ററോളം സ്ത്രീയെ വലിച്ചിഴച്ചെന്നാണ് റിപ്പോർട്ട്. 

ഷാലിമാർ ബാഗിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ ഇവരെ അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിച്ചു. ഡൽഹിയിൽ സ്ത്രീ സുരക്ഷ വീണ്ടും ഭീഷണിയിലാണെന്നും അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമൂഹിക മാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹോർമൂസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ; ലെബനനിൽ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് സൈന്യം

വ്യാജ സാറ്റലൈറ്റ് ചാനല്‍ സംപ്രേഷണം; ദുബൈയില്‍ തട്ടിപ്പ് സംഘം പിടിയില്‍

കൊലപാതകശേഷം കൂസലില്ലാതെ മദ്യം വാങ്ങാൻ ബിവറേജസിൽ; സുധ കൊലക്കേസിൽ ഭർത്താവ് അറസ്റ്റിൽ

ആലുവയിൽ ഏഴുവയസ്സുകാരന് നേരെ ക്രൂരത; ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു, പിതാവിനെതിരെ കേസ്

കവി പി നാരായണക്കുറുപ്പ് അന്തരിച്ചു