കോവിഡ് പരിശോധന / ഫയല്‍ ചിത്രം 
India

ചികിൽസയിലുള്ളത് ഒന്നരലക്ഷം പേർ ;  24 മണിക്കൂറിനിടെ  12,899 പേർക്ക് കൂടി കോവിഡ് 

കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ  12,899 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോ​ഗബാധിതരുടെ എണ്ണം 1,07,90,183 ആയി. നിലവിൽ 1,55,025 പേരാണ് കോവിഡ് ബാധിതരായി ചികിൽസയിലുള്ളതെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 

ഇന്നലെ മാത്രം 17,824 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ ആകെ രോ​ഗമുക്തരായവരുടെ എണ്ണം 1,04,80,455  ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 107 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. 

ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണം 1,54,703 ആയി. രാജ്യത്ത് ഇതുവരെ 44,49,552 പേർക്ക് കോവിഡ് വാക്സിൻ നൽകിയതായും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'ഗുഡ് ബൈ', മഹേല ജയവർധനെ; മുഖം മിനുക്കാൻ മുംബൈ ഇന്ത്യൻസ്!

അറിഞ്ഞോ... കൊച്ചി മെട്രോയിൽ 70 ഒഴിവുകൾ; ITI ,BA, B.Tech യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം

മുറി അലങ്കോലമായി കിടക്കുന്നത് നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടോ?

'സൂപ്പർ സ്റ്റാർ രജനി', ഐക്കണിക് ടൈറ്റിൽ കാർഡിന് പിന്നിലെ 'ദേവ' സം​ഗീതം; 'വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവു'മായി മലയാളി മനസിലും