ചിത്രം: എഎന്‍ഐ 
India

നാല് മേഖലകള്‍ മാത്രം ഒഴിവാക്കും; പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ പ്രതിജ്ഞാബദ്ധം: നരേന്ദ്ര മോദി

രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്ത്രപരമായ നാല് മേഖലകളില്‍ ഒഴികെയുള്ള മറ്റെല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.തന്ത്ര പ്രധാനമേഖലകളില്‍ പോലും വളരെ കുറച്ച് പൊതുമേഖല സ്ഥാപനം മതിയെന്നാണ് സര്‍ക്കാര്‍ നയം.

ധനസമ്പാദനം, ആധുനിക വത്കരണം എന്നീ മന്ത്രങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണെന്നും മോദി പറഞ്ഞു. സ്വകാര്യ വത്കരണവുമായി ബന്ധപ്പെട്ട ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പല പൊതുമേഖല സ്ഥാപനങ്ങളും നഷ്ടമുണ്ടാക്കുന്നവയാണ്. പലതിനും പൊതുപണത്തിന്റെ പിന്തുണ ആവശ്യമാണ്. അത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഭാരമാണെന്നും മോദി പറഞ്ഞു.

'സംരഭങ്ങളേയും ബിസിനസുകളേയും പിന്തുണയ്ക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. എന്നാല്‍ സര്‍ക്കാര്‍ സ്വന്തമായി ബിസിനസ് നടത്തേണ്ടത് അത്യാവശ്യമല്ല. ബിസിനസ്സില്‍ ഏര്‍പ്പെടുന്നത് അല്ല സര്‍ക്കാരിന്റെ ജോലി. പൊതുമേഖ സ്ഥാപനങ്ങള്‍ സ്ഥാപിതമായതിന് മറ്റൊരു സമയമുണ്ടായിരുന്നു. ആവശ്യങ്ങളും വ്യത്യസ്തമായിരുന്നു. 50-60 വര്‍ഷം മുമ്പ് മികച്ചതായിരുന്ന ഒരു നയം ഇപ്പോള്‍ പരിഷ്‌കരിക്കേണ്ടതുണ്ട്. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമ്പോള്‍ പൊതുജനങ്ങളുടെ പണം പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം' പ്രധാനമന്ത്രി മോദി പറഞ്ഞു.

പൊതുമേഖലയില്‍ നിര്‍ത്തേണ്ടത് ആവശ്യകതയാകുന്ന സ്ഥാപനങ്ങള്‍ ഏതെല്ലാമാണെന്ന് തനിക്ക് മനസ്സിലാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുതു ചരിത്രമെഴുതി ഇന്ത്യ! വനിതാ ലോകകപ്പ് കിരീടം സ്വന്തം; ഹര്‍മന്‍പ്രീതും പോരാളികളും ലോകത്തിന്റെ നെറുകയില്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

മമ്മൂട്ടിയോ ആസിഫ് അലിയോ?; സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും

'വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുവിനെ പഠിക്കണം, എന്നാല്‍ നന്നാകും'

രണ്ടു ദിവസത്തെ സന്ദര്‍ശനം; ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്നു കേരളത്തിലെത്തും

SCROLL FOR NEXT