അനില്‍ ആന്റണി 
India

'മോദിയുടെ കാഴ്ചപ്പാട് മുന്നോട്ടുകൊണ്ടുപോകാനുളള അവസരം'; നന്ദി അറിയിച്ച് അനില്‍ ആന്റണി

പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നഡ്ഡ എന്നിവരോട് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കി മാറ്റണമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. പാര്‍ട്ടി നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ തനിക്ക് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലാണ് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.

പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് 2023 എന്ന് അനില്‍ ആന്റണി പറഞ്ഞു. പാര്‍ട്ടിയുടെ വിജയം ഉറപ്പുവരുത്തുന്നതിനായി തങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലേതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകനെന്നും അദ്ദേഹം പറഞ്ഞു. 

നേതൃത്വം തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അഭിമാനമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നഡ്ഡ എന്നിവരോട് ഈ അവസരത്തില്‍ നന്ദി അറിയിക്കുന്നു. തന്റെ രാഷ്ട്രീയ യാത്രയില്‍ വഴികാട്ടിയായവരോടും പിന്തുണ നല്‍കിയവരോടും നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചെറുവയല്‍ രാമന്‍ അന്തരിച്ചു

കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് 'ബ്ലൂ ഡ്രമ്മില്‍' നിറച്ചു; മുസ്‌കാനും സാഹിലിനും വധശിക്ഷ

യുകോ ബാങ്കിൽ 530 ഒഴിവുകൾ; ബിരുദം മതി, കേരളത്തിലും അവസരം

ചായയിൽ പാൽ എപ്പോൾ ചേർക്കണം? രുചി കൂടാൻ ഇങ്ങനെ ചെയ്യാം

'വാഴ 2' സംവിധായകൻ നായകനാകുന്നു, ഒപ്പം നന്ദ​ഗോപനും; 'ഗുലാബ്' തുടങ്ങി