Gyanesh Kumar PTI
India

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷം; പാർലമെന്റിന്റെ ഇരു സഭകളിലും നോട്ടീസ്

രാജ്യത്ത് ഇതാദ്യമായിട്ടാണ് പാർലമെന്റിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് നൽകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷമായ ഇന്ത്യ സഖ്യം നോട്ടീസ് നൽകി. ലോക്സഭയിലും രാജ്യസഭയിലും പ്രത്യേകം നോട്ടീസുകളാണ് നൽകിയത്. ലോക്സഭയിൽ നൽകിയ നോട്ടീസിൽ 130 എംപിമാരും, രാജ്യസഭയിൽ നൽകിയ നോട്ടീസിൽ 63 എംപിമാരും ഒപ്പുവെച്ചിട്ടുണ്ട്.

രാജ്യത്ത് ഇതാദ്യമായിട്ടാണ് പാർലമെന്റിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന നോട്ടീസ് നൽകുന്നത്. ഇന്ത്യാ മുന്നണിയിലെ എല്ലാ പാർട്ടികളിലെ അം​ഗങ്ങളും ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു. പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമല്ലെങ്കിലും ആം ആദ്മി പാർട്ടിയും (എഎപി) ഇന്ത്യ മുന്നണിയുടെ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്. ചില സ്വതന്ത്ര എംപിമാരും നോട്ടീസിൽ ഒപ്പുവച്ചിട്ടുണ്ട്.

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യ സഖ്യം പ്രധാനമായും ഏഴ് ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പക്ഷാപാതപരവും വിവേചനപരവുമായ പെരുമാറ്റം, തെരഞ്ഞെടുപ്പ് തട്ടിപ്പ് അന്വേഷണത്തെ ബോധപൂർവം തടസ്സപ്പെടുത്തൽ തുടങ്ങിയ ആരോപണങ്ങളാണ് നോട്ടീസിലുള്ളത്. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിക്ക് അനുകൂലമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നുവെന്നും ​ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം ആരോപിക്കുന്നു.

Opposition MPs have submitted notices in both Houses of Parliament seeking a motion for the removal of Chief Election Commissioner Gyanesh Kumar 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സംഘപരിവാർ അജണ്ടകൾക്ക് മുന്നിൽ യുഡിഎഫ് ഓച്ഛാനിച്ചു നിൽക്കുന്നു; പി എം ശ്രീ നടപ്പിലാക്കാനുള്ള തീരുമാനം കേരളത്തോടുള്ള വഞ്ചന'

പിഎംശ്രീ ചർച്ച ചെയ്തിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി, മുത്തങ്ങ കേസിൽ വിധി, സു​ഗതന് അവധി, കേരളത്തിന് കിരീടം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ജീവിതത്തില്‍ ഒറ്റപ്പെട്ടു, മരുന്നിന് പോലും വകയില്ല; പ്രണയ നായകന്‍ ഇന്ന് വൃദ്ധാശ്രമത്തില്‍!

'ഫുട്ബോളാണ് എല്ലാം, വഞ്ചനയ്ക്ക് കൂട്ടു നിൽക്കാൻ എന്നെ കിട്ടില്ല'; ഫിഫയിൽ ഇൻ‌ഫാന്റിനോ ഒറ്റപ്പെടുന്നു!

ഹാർബർ എഞ്ചിനീയറിങ് വകുപ്പിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ്; അപേക്ഷ ക്ഷണിച്ചു