ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി  എക്സ്
India

ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ ഗണേശപൂജയില്‍ പ്രധാനമന്ത്രി; വിവാദം; ന്യായീകരണവുമായി ബിജെപി

ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രതിപക്ഷം ആരോപിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ വസതിയിലെ ഗണേശപൂജയില്‍ പ്രധാനമന്ത്രി പങ്കെടുത്തത് വിവാദമാകുന്നു. മോദിയുടെ നടപടിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയരുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ സന്ദര്‍ശിച്ച നടപടിയെ ന്യായീകരിച്ച് ബിജെപി രംഗത്തുവന്നു. ഗണേശപൂജയില്‍ പങ്കെടുക്കുന്നത് കുറ്റകരമല്ലെന്നും പലപ്പോഴും രാഷ്്ട്രീയക്കാരും ജഡ്ജിമാരും വേദി പങ്കിടാറുണ്ടെന്നും ബിജെപി നേതാക്കള്‍ പറഞ്ഞു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ ബുധനാഴ്ച നടത്തിയ ഗണപതി പൂജയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തത്.ചീഫ് ജസ്റ്റിസിനും ഭാര്യ കല്‍പനാ ദാസിനുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങുകളില്‍ പങ്കെടുത്തത്. അതേസമയം, ഗണേശ ചതുര്‍ഥി ആശംസ നേര്‍ന്നുകൊണ്ടു പ്രധാനമന്ത്രിതന്നെയാണ് ചീഫ് ജസ്റ്റിസിന്റെ വീട്ടിലെ പൂജയില്‍ പങ്കെടുത്ത ചിത്രം പങ്കുവെച്ചത്.

പ്രധാനമന്ത്രിയെ വസതിയില്‍ സന്ദര്‍ശിക്കാന്‍ ചീഫ് ജസ്റ്റിസ് അനുവദിച്ചത് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ പ്രതികരിച്ചു. ചീഫ് ജസ്റ്റിസിന്റെ സ്വതന്ത്ര നിലപാടില്‍ വിശ്വാസം നഷ്ടമായെന്നും സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ പ്രതികരിക്കണമെന്നും ഇന്ദിരാ ജയ്സിങ് ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത്തരം കൂടിക്കാഴ്ചകള്‍ സംശയം ഉയര്‍ത്തുന്നതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയിലെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കക്കേസില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്‍മാറണമെന്നും സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ ശ്രീലേഖ തിരുവനന്തപുരം മേയര്‍?; ചര്‍ച്ചകള്‍ക്കായി രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിക്ക്

താരന് ഷാംപൂ ഉപയോ​ഗിക്കേണ്ട വിധം, ഈ നാല് കാര്യങ്ങൾ അവ​ഗണിക്കരുത്

മിക്‌സിയുടെ ജാറിലെ മണമാണോ പ്രശ്‌നം ? ഇവ പരീക്ഷിക്കാം

'ബഹുമാനം ആവശ്യപ്പെടരുത്, ആജ്ഞാപിക്കാന്‍ കഴിയുന്ന തരത്തില്‍ വളരണം'; 12 സ്ത്രീരത്‌നങ്ങള്‍ക്ക് ദേവി അവാര്‍ഡ്, ആദരം

ബിജെപി പിന്തുണച്ചില്ല, വോട്ടു കുറഞ്ഞു; കനത്ത തോല്‍വിക്കു പിന്നാലെ എന്‍ഡിഎ വിടാന്‍ ബിഡിജെഎസില്‍ സമ്മര്‍ദ്ദം

SCROLL FOR NEXT