ജമ്മുവില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം ഫയല്‍ ചിത്രം
India

ജമ്മുവില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം; ഏഴ് പേര്‍ക്ക് പരിക്ക്

പ്രദേശം സുരക്ഷാസേന വളഞ്ഞു. ഒളിച്ചിരിക്കുന്ന ഭീകര്‍ക്കായുള്ള പരിശോധന തുടരുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ ഭീകരാക്രമണം. ഏഴുപേര്‍ക്ക് പരിക്കേറ്റു. പ്രദേശം സുരക്ഷാസേന വളഞ്ഞു. ഒളിച്ചിരിക്കുന്ന ഭീകര്‍ക്കായുള്ള പരിശോധന തുടരുകയാണ്.

ട്രക്കിങിന് പോയ വിനോദസഞ്ചാരികള്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ 'എന്റെ ഭര്‍ത്താവിന്റെ തലയിലാണ് വെടിയേറ്റത്. ഏഴുപേര്‍ക്ക് പരിക്കേറ്റു'- അപകടത്തില്‍ രക്ഷപ്പെട്ട സ്ത്രീ പിടിഐയോട് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മൂന്നുമണിയോടെയാണ് ഭീകരാക്രമണം ഉണ്ടായത്. രണ്ടുപേര്‍ക്ക് വെടിയേറ്റതായാണ് റിപ്പോര്‍ട്ട്. അതില്‍ ഒരാളുടെ നില ഗുരുതരമാണ്. വിനോദസഞ്ചാരികളെ വെടിവച്ച ശേഷം ഭീകരര്‍ കടന്നുകളയുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ