പ്രതീകാത്മക ചിത്രം 
India

ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാക് ബോട്ട് പിടിയില്‍; പിടിച്ചെടുത്തത് 350 കോടി വിലവരുന്ന മയക്കുമരുന്ന്

പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ വന്‍ ലഹരിവേട്ട. ഗുജറാത്ത് തീരത്ത് 50 കിലോ ഹെറോയിനുമായി പാകിസ്ഥാന്‍ ബോട്ട് പിടിയിലായി. ബോട്ടിലുണ്ടായിരുന്ന ആറുപേരെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത ലഹരിമരുന്നിന് വിപണിയില്‍ 350 കോടി രൂപ വിലവരുമെന്ന് അധികൃതര്‍ പറഞ്ഞു. 

ഇന്നു പുലര്‍ച്ചെ അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ തീരസംരക്ഷണ സേനയും ഗുജറാത്ത് എടിഎസും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ലഹരിമരുന്നുമായി പാക് ബോട്ട് പിടികൂടിയത്. അല്‍ സാഗര്‍ എന്ന ബോട്ടാണ് പിടികൂടിയത്. 

ഒരു വര്‍ഷത്തിനുള്ളില്‍ ആറാമത്തെ തവണയാണ് മയക്കുമരുന്നുകളുമായി പാകിസ്ഥാന്‍ ബോട്ട് പിടികൂടുന്നത്. ഒരു മാസത്തിനിടെ രണ്ടാമത്തെ ലഹരിവേട്ടയാണിത്. നേരത്തെ സെപ്റ്റംബര്‍ 14ന് പാക് ബോട്ടില്‍ നിന്ന് 200 കോടിയോളം രൂപ വിലമതിക്കുന്ന 40 കിലോ ഹെറോയിന്‍ പിടികൂടിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി 48 മണിക്കൂര്‍ മാത്രം, ഹോര്‍മുസ് തുറന്നില്ലെങ്കില്‍ ഇറാന് മേല്‍ ദുരിതം വര്‍ഷിക്കും'; ട്രംപിന്റെ മുന്നറിയിപ്പ്

ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളിൽ യെല്ലോ അലർട്ട്

ജയിക്കാന്‍ 6 പന്തില്‍ 11; തുഷാര്‍ വഴങ്ങിയത് 4 റണ്‍സ് മാത്രം! 'ത്രില്ലറിൽ' റോയൽസ്

ആ പന്ത് മൂളിപ്പറന്നത് 154.2 കിലോമീറ്റര്‍ വേഗത്തില്‍! പുതിയ 'സ്പീഡ് ഗണ്‍' അശോക് ശർമ (വിഡിയോ)

2036ല്‍ കൈയില്‍ കിട്ടുക ഒരു കോടി രൂപ!; അറിയാം സ്റ്റെപ്പ്- അപ്പ് എസ്‌ഐപിയുടെ ഗുണങ്ങള്‍

SCROLL FOR NEXT