Pakistan Targeted Uri Hydroelectric Plant After Operation Sindoor  പ്രതീകാത്മക ചിത്രം
India

ഓപ്പറേഷന്‍ സിന്ദൂറിന് മറുപടിയായി പാകിസ്ഥന്‍ ഉറി വൈദ്യുതി നിലയം ലക്ഷ്യമിട്ടു, തടഞ്ഞത് സിഐഎസ്എഫ്

ഉറി ജലവൈദ്യുതി നിലയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയത് ഡ്രോണ്‍ ആക്രമണമാണ്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാകിസ്ഥാന്‍ ലക്ഷ്യമിട്ടതായി സിഐഎസ്എഫ്. എന്നാല്‍ ഈ ശ്രമം പരാജയപ്പെടുത്തിയെന്നും നാശനഷ്ടങ്ങളുണ്ടായില്ലെന്നും സേന വ്യക്തമാക്കി.

ഉറി ജലവൈദ്യുതി നിലയം ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയത് ഡ്രോണ്‍ ആക്രമണമാണ്. അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന്റെ ഭാഗമായാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഹല്‍ഗാം ഭീകരാക്രമണത്തിനു മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ഭീകരുടെ കേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തത്. ഇതിന് തിരിച്ചടി നല്‍കാനാണ് ഉറി ജലവൈദ്യുതി നിലയവും ജനവാസ കേന്ദ്രങ്ങളും പാകിസ്ഥാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ ഈ ആക്രമണങ്ങള്‍ സിഐഎസ്എഫ് തകര്‍ത്തു. ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോള്‍ കുട്ടികളും സ്ത്രീകളും അടക്കമുള്ളവരെ സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി.

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദസഞ്ചാരികള്‍ക്കുനേരെയാണ് ഭീകരര്‍ വെടിവെച്ചത്. അന്ന് 27 പേരാണ് കൊല്ലപ്പെട്ടത്. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഒഡിഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ളവരും യുഎഇ, നേപ്പാള്‍ സ്വദേശികളും കൊല്ലപ്പെട്ടു. 20 പേര്‍ക്കു പരുക്കേറ്റു. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ഉച്ചകഴിഞ്ഞ് 3 നു സഞ്ചാരികള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

Pakistan Targeted Uri Hydroelectric Plant After Operation Sindoor: Pakistan targeted the Uri hydroelectric plant following India's Operation Sindoor. CISF successfully thwarted the attack, preventing any damage and safeguarding civilians.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്ത് ആശ്വാസം; അന്തിമ വിധി വരുംവരെ കരം സ്വീകരിക്കാം; ഹൈക്കോടതി ഇടക്കാല ഉത്തരവ്

'ദൈവതുല്യരായ എത്രയോ പേരുണ്ട്, ഞാന്‍ എങ്ങനെ അറിയാനാണ്; ഉണ്ണികൃഷ്ണന്‍ പോറ്റിയെ കൊണ്ടുവന്നത് ഞാനല്ല'

രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിൽ ഒഴിവുകൾ; ശമ്പളം 57,000 രൂപ, അവസാന തീയതി ഡിസംബർ 5

'ഭാരതാംബയെ നോക്കി ആരാണീ സ്ത്രീ എന്ന് ചോദിക്കുന്നു?'; കൊളോണിയൽ ചിന്തകളിൽ നിന്നു പുറത്തു വരണമെന്ന് ​ഗവർണർ

തരൂരിന് പോവാം, രക്തസാക്ഷി പരിവേഷവുമായി പോവാമെന്ന് മോഹിക്കേണ്ട: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT