ജാവേരിയ സമീര്‍ ഖാനൊപ്പം കൊല്‍ക്കത്തയില്‍/പിടിഐ 
India

അഞ്ചു വർഷത്തെ കാത്തിരിപ്പ്; കാമുകനെ വിവാഹം കഴിക്കാൻ അതിർത്തി കടന്നെത്തി പാകിസ്ഥാൻ സുന്ദരി 

കൊൽക്കത്ത സ്വദേശിയായ സമീർഖാനുമായുള്ള ജാവേരിയുടെ വിവാഹം 2018ലാണ് നിശ്ചയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: അഞ്ചുവർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം കാമുകനെ വിവാഹം കഴിക്കാൻ പാകിസ്ഥാനിൽ നിന്നും യുവതി ഇന്ത്യയിൽ. പഞ്ചാബിലെ അട്ടാരി-വാഗാ അതിർത്തിയിൽ എത്തിയ ജാവേരിയ ഖാനൂവിനെ വരന്റെ കുടുംബം ആഘോഷമായി സ്വീകരിച്ചു. 

കൊൽക്കത്ത സ്വദേശിയായ സമീർഖാനുമായുള്ള ജാവേരിയുടെ വിവാഹം 2018ലാണ് നിശ്ചയിച്ചത്. എന്നാൽ കോവിഡും വിസ അപേക്ഷ തള്ളിയ കാരണം കൊണ്ട് വിവാഹം അഞ്ചു വർഷം നീണ്ടു. ജർമനിയിൽ പഠിക്കുകയായിരുന്ന സമീർ ഖാൻ നാട്ടിൽ എത്തിയപ്പോൾ അമ്മയുടെ മൊബൈലിൽ ജാവേരിയുടെ ഫോട്ടോ കണ്ട് ഇഷ്ടമായി. സമീറിന്റെ അമ്മയാണ് ജാവേരിയുടെ വീട്ടിലേക്ക് വിവാഹാഭ്യർഥന കൊണ്ടുചെന്നത്. ഇരുകുടുംബങ്ങളും വിവാഹത്തിന് സമ്മതിച്ചു. 

45 ദിവസത്തെ വിസയിലാണ് ജാവേരി ഇന്ത്യയിലെത്തിയത്. ഇന്ത്യയിൽ എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും.  നേരത്തെ രണ്ട് തവണയും വിസ അപേക്ഷ തള്ളിപ്പോയിരുന്നു. കോവിഡും ഇന്ത്യയിലേക്കുള്ള യാത്രയ്‌ക്ക് തടസ്സമായി. വിസ കിട്ടിയത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും ഇന്ത്യൻ സർക്കാരിനോട് നന്ദി പറയുന്നതായും ജാവേരി പറഞ്ഞു. അടുത്ത വർഷം ജനുവരിയോടെ ഇരുവരുടെയും വിവാഹം ഉണ്ടാകും.
 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

ജപമാലയിലെ മണികൾ, ശരീരത്തിലെ മർമ്മങ്ങൾ; 108 എന്ന സംഖ്യയുടെ പ്രാധാന്യമെന്ത്?

തിരുവനന്തപുരം മൃ​ഗശാല വനത്തിന് സമീപത്തേക്ക് മാറ്റണം; നിർദേശവുമായി മുഖ്യമന്ത്രി

ഓൺലൈൻ ബിസിനസ് നിക്ഷേപ തട്ടിപ്പ്: തളിപ്പറമ്പ് സ്വദേശിക്ക് നഷ്ടപ്പെട്ടത് 17 ലക്ഷം രൂപ

മാണിക്യനും കാർത്തുമ്പിയും വരുന്നു; 'തേന്മാവിൻ കൊമ്പത്ത്' റീ റിലീസ് തീയതി പുറത്ത്