വിഡിയോ സ്ക്രീൻഷോട്ട് 
India

ലൈവ് ചര്‍ച്ചയ്ക്കിടെ തര്‍ക്കം മുറുകി; ബിജെപി നേതാവിനെ ചെരിപ്പൂരി അടിച്ചു, വിഡിയോ

വാര്‍ത്താ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ക്കെതിരെ മറ്റൊരംഗം ചെരിപ്പെറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

അമരാവതി: ലൈവ് ചര്‍ച്ചയിലുണ്ടായ തര്‍ക്കത്തിനിടെ പാനല്‍ അംഗം ബിജെപി പ്രാദേശിക നേതാവിനെ ചെരിപ്പൂരി അടിച്ചു. വാര്‍ത്താ ചാനല്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് വിഷ്ണു വര്‍ധന്‍ റെഡ്ഡിക്കെതിരെ മറ്റൊരംഗം ചെരിപ്പൂരി അടിച്ചത്. അമരാവതി പരിരക്ഷണ സമിതി സംയുക്ത കമ്മറ്റി അംഗമായ കെ ശ്രീനിവാസ റാവു ആണ് അടിച്ചത്. തെലുങ്ക് വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് സംഭവം. 

ആന്ധ്രാപ്രദേശിന് മൂന്ന് തലസ്ഥാനങ്ങള്‍ വേണമെന്ന സർക്കാർ നിര്‍ദേശത്തെ എതിര്‍ത്ത് സജീവമായി രംഗത്തുള്ള വ്യക്തിയാണ് ശ്രീനിവാസ റാവു. ശ്രീനിവാസ റാവുവിന് ടിഡിപിയുമായി ബന്ധമുണ്ടെന്ന വിഷ്ണുവിന്റെ ആരോപണമാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. ഇത് ഇരുവര്‍ക്കുമിടയില്‍ വലിയ വാക്കുതര്‍ക്കത്തിന് ഇടയാക്കി. എന്നാല്‍ വിഷ്ണു റാവുവിന്റെ ടിഡിപി ബന്ധം ചൂണ്ടിക്കാട്ടി ആക്ഷേപിക്കുന്നത് തുടര്‍ന്നതോടെയാണ് അദ്ദേഹം ചെരിപ്പ് എറിഞ്ഞത്. 

സംഭവത്തെതുടര്‍ന്ന് പെട്ടെന്ന് ഇടവേളയിലേക്ക് കടക്കുകയായിരുന്നു അവതാരകന്‍. ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റ് അംഗങ്ങളും ഇരുവരുടെയും പ്രകടനം കണ്ട് അമ്പരന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ജിം ട്രെയിനറെ ബാറ്റ് കൊണ്ട് അടിച്ചു കൊല്ലാന്‍ ശ്രമിച്ച കേസ്; പ്രതികള്‍ ബംഗളൂരുവില്‍ പിടിയില്‍

ആന്ത്രോപ്പോളജിയിൽ കരിയർ കെട്ടിപ്പടുക്കാം; പ്ലസ് ടു യോഗ്യത മതി, ഇന്റഗ്രേറ്റഡ് പിജി കോഴ്സിൽ പ്രവേശനം നേടാം

SCROLL FOR NEXT