പ്രതീകാത്മക ചിത്രം 
India

ക്ഷേത്രത്തിന് സമീപം കൂട്ടത്തോടെ പെരുമ്പാമ്പുകള്‍; പരിഭ്രാന്തി, 'വിശുദ്ധ മണ്ണ്' ശേഖരിച്ച് സ്ത്രീകള്‍

ഉത്തര്‍പ്രദേശില്‍ ഹനുമാന്‍ ക്ഷേത്രത്തിന് സമീപം മണ്‍കൂനയില്‍ ആറു പെരുമ്പാമ്പുകളെ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹനുമാന്‍ ക്ഷേത്രത്തിന് സമീപം മണ്‍കൂനയില്‍ ആറു പെരുമ്പാമ്പുകളെ കണ്ടെത്തി. ആറു പെരുമ്പാമ്പുകളെ ഒരുമിച്ച് കണ്ടതിനെ തുടര്‍ന്ന് പരിഭ്രാന്തരായ നാട്ടുകാര്‍ പ്രദേശത്ത് തടിച്ചുകൂടി. സംഭവം അറിഞ്ഞ് അടുത്ത ഗ്രാമത്തില്‍ നിന്ന് വരെ ആളുകള്‍ പ്രദേശത്തേയ്ക്ക് ഒഴുകിയെത്തി.

മഥുരയില്‍ റായ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. ആറു പെരുമ്പാമ്പുകളെ ഒരുമിച്ച് കണ്ട നാട്ടുകാരില്‍ ചിലര്‍ അതിന്റെ വായ്മൂടി കെട്ടാന്‍ ആരംഭിച്ചു. മറ്റു ചിലര്‍ക്ക് ദൃശ്യങ്ങള്‍ എടുക്കാനായിരുന്നു ധൃതി. ചില വീഡിയോകള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പുകളെ പിടികൂടി കാട്ടില്‍ വിട്ടയച്ചു. പാമ്പുകള്‍ എവിടെ നിന്ന് വന്നു എന്നറിയാതെ നാട്ടുകാര്‍ പരിഭ്രാന്തിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗ്രാമത്തിലെ സ്ത്രീകള്‍ പവിത്രമായി കണ്ട് പാമ്പുകള്‍ കിടന്നിരുന്ന സ്ഥലത്തെ മണ്ണ് ശേഖരിക്കാന്‍ തുടങ്ങി. മറ്റു അത്യാഹിതങ്ങള്‍ ഒന്നും സംഭവിക്കാതിരുന്നതിന് നാട്ടുകാര്‍ ദൈവത്തോട് നന്ദി പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

ഇറാന്റെ സൈനിക നേതാക്കളെ വധിച്ചെന്ന് ട്രംപ്; പ്രത്യാശയുടെ സന്ദേശവുമായി ഈസ്റ്റർ, വിദ്വേഷത്തെ ചവിട്ടി പുറത്താക്കണമെന്ന് മാർപാപ്പ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

Today's Rashi Phalam April 5|ബിസിനസ് രംഗത്ത് മുന്നേറ്റം, അപവാദങ്ങൾ കേൾക്കാൻ ഇട വരാം

SCROLL FOR NEXT