വീഡിയോ ദൃശ്യം 
India

ജന്മാഷ്ടമി ആഘോഷത്തിനിടെ 'മഹാറാണി'യെ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിഴച്ചു; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്; വീഡിയോ

രാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് മാത്രമേ ഈ ചടങ്ങ് നടത്താന്‍ പാടുള്ളുവെന്ന് പൂജാരിമാര്‍ പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍:  ക്ഷേത്രത്തിലെ ശ്രീകോവിലില്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് മധ്യപ്രദേശിലെ പന്ന രാജകുടുംബത്തിലെ മഹാറാണിയായ ജിതേശ്വരി ദേവിയെ പൂജാരിമാര്‍ വലിച്ചിഴച്ചു. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തില്‍ ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ച് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. ജുഗല്‍ കിഷോര്‍ ക്ഷേത്രത്തില്‍ ജന്മാഷ്ടമി ആഘോഷത്തിന്റെ ഭാഗമായുള്ള ആരാധന തടസ്സപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇവരെ ക്ഷേത്രത്തില്‍ നിന്ന് വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

ക്ഷേത്രത്തിലെ ശ്രീകോവിലില്‍ കയറിയ ഇവര്‍ ക്ഷേത്രനിയമം ലംഘിച്ച് ആചാരം നടത്താന്‍ ശ്രമിച്ചതായും ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും പൂജാരിമാര്‍ പറഞ്ഞു. മദ്യപിച്ച് നിലത്തുവീണ ഇവരെ വലിച്ചുമാറ്റുകയാണ് ചെയ്തതെന്നും പൂജാരിമാര്‍ പറഞ്ഞു. 

ശ്രീകോവിലില്‍ കയറി മതവികാരം വ്രണപ്പെടുത്തിയെന്ന ക്ഷേത്ര അധികൃതരുടെ പരാതിയിലാണ് ഇവര്‍ക്കെതിരെ കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു. ഐപിസി 295 എ തുടങ്ങി വിവിധ വകുപ്പുകളാണ് ജിതേശ്വരിക്കെതിരെ ചുമത്തിയതെന്നും പൊലീസ് അറിയിച്ചു.

രാജകുടുംബത്തിലെ പുരുഷന്‍മാര്‍ക്ക് മാത്രമേ ഈ ചടങ്ങ് നടത്താന്‍ പാടുള്ളുവെന്ന് പൂജാരിമാര്‍ പറഞ്ഞു. കഴിഞ്ഞ മുന്നൂറ് വര്‍ഷമായി ഇതാണ് തുടരുന്നത്. ഈ ചടങ്ങ് നടത്താനായി ജിതേശ്വരി ദേവിയുടെ മകനെ വിളിച്ചെങ്കിലും അയാള്‍ വന്നില്ല. ഈ സമയം ജിതേശ്വരി ശ്രീകോവിലില്‍ കയറി ആചാരങ്ങള്‍ തടസപ്പെടുത്തുകയായിരുന്നെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ന് രാത്രിയോടെ ഇറാന്‍ അവസാനിക്കും'; ഭീഷണിയുമായി ട്രംപ്

Today's Rashi Phalam April 08| ജോലിയിൽ ഉയർച്ച,കുടുംബത്തിൽ സന്തോഷം

ഹോര്‍മൂസ് തുറക്കാനുള്ള പ്രമേയം; പാകിസ്ഥാന്‍ വിട്ടുനിന്നു, വീറ്റോ ചെയ്ത് ചൈനയും റഷ്യയും

'പരാതി വ്യാജമെങ്കില്‍ ജയിച്ചാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കും; എഐ ഓഡിയോ എങ്കില്‍ പൊലീസില്‍ പരാതി നല്‍കാത്തത് എന്ത്?'

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം; പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

SCROLL FOR NEXT