പപ്പടം, ട്വിറ്റര്‍ 
India

പപ്പടം വട്ടത്തിലല്ലെങ്കില്‍ നികുതി കൊടുക്കണോ?, വിശദീകരണം 

ഏതുതരത്തിലുള്ള പപ്പടമാണെങ്കിലും ജിഎസ്ടി കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഏതുതരത്തിലുള്ള പപ്പടമാണെങ്കിലും ജിഎസ്ടി കൊടുക്കേണ്ടതില്ലെന്ന് കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡ്. പപ്പടത്തിന്റെ ആകൃതി പ്രശ്‌നമല്ലെന്നും പരോക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണത്തില്‍ പറയുന്നു.

പപ്പടവുമായി ബന്ധപ്പെട്ട് വ്യവസായി ഹര്‍ഷ് ഗോയങ്ക ട്വിറ്ററില്‍ കുറിച്ച വരികള്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പരോക്ഷ നികുതി ബോര്‍ഡിന്റെ വിശദീകരണം. 'വട്ടത്തിലുള്ള പപ്പടത്തിന് ജിഎസ്ടി കൊടുക്കേണ്ട, എന്നാല്‍ ചതുരത്തിലുള്ള പപ്പടത്തിന് നികുതി കൊടുക്കേണ്ടി വരുമോ? ഇതുസംബന്ധിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിയുന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ പേര് നിര്‍ദേശിക്കാമോ?'- ഹര്‍ഷ് ഗോയങ്കയുടെ ട്വീറ്റിലെ വരികള്‍ ഇങ്ങനെ.

പപ്പടം ഏതുപേരിലായാലും ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആകൃതി ഒരു പ്രശ്‌നമല്ലെന്നും വിശദീകരണത്തില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT