പാർലമെന്റിന് മുന്നിൽ എംപിമാരുടെ പ്രതിഷേധം ഫയല്‍ എഎൻഐ
India

പാര്‍ലമെന്റ് സുരക്ഷാ വീഴ്ച; പ്രതിഷേധിച്ച 11 എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

146 പ്രതിപക്ഷ എം പിമാരെയാണ് ഇരുസഭകളില്‍ നിന്നുമായി സസ്പെന്‍ഡ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച പതിനൊന്ന് എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. 11 എംപിമാരും അവകാശ ലംഘനം നടത്തിയതായി പ്രിവിലേജ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആരോപിച്ചിരുന്നു. രാജ്യസഭാ ചെയര്‍മാനാണ് സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത്.

ലോക്‌സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടുമാണ് സര്‍ക്കാര്‍ അഭ്യര്‍ത്ഥന നടത്തിയത്. കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സുരക്ഷാ വീഴ്ച ഉണ്ടായതിനെ തുടര്‍ന്ന് വലിയ പ്രതിഷേധമാണ് അരങ്ങേറിയത്. തുടര്‍ന്ന് 146 പ്രതിപക്ഷ എം പിമാരെയാണ് ഇരുസഭകളില്‍ നിന്നുമായി സസ്പെന്‍ഡ് ചെയ്തത്.

പാര്‍ലമെന്റ് ചേരുന്നതിന് മുന്നോടിയായുള്ള സര്‍വക്ഷിയോഗത്തിന് ശേഷമാണ് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രള്‍ഹാദ് ജോഷി സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതിനായി അഭ്യര്‍ഥിച്ചെന്ന് അറിയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT