ട്രെയിനില്‍ യുവാവും മറ്റൊരു യാത്രക്കാരനും തമ്മിലുള്ള മല്‍പ്പിടിത്തത്തിന്റെ ദൃശ്യം 
India

സീറ്റില്‍ കാല്‍ വച്ചതിനെ ചൊല്ലി തര്‍ക്കം; ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു -  വീഡിയോ 

പശ്ചിമ ബംഗാളില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ യാത്രക്കാരന്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വാക്കേറ്റത്തെ തുടര്‍ന്ന് ഓടുന്ന ട്രെയിനില്‍ നിന്ന് യുവാവിനെ യാത്രക്കാരന്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. സംഭവത്തില്‍ യാത്രക്കാരനെ റെയില്‍വേ പൊലീസ് പിടികൂടി. കേസില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്നതായി പൊലീസ് പറയുന്നു.

ശനിയാഴ്ച രാത്രി ഹൗറ -മാള്‍ഡ ടൗണ്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസിലാണ് സംഭവം. ട്രെയിനില്‍ നിന്ന് വീണ് പരിക്കേറ്റ സജ്ജല്‍ ഷെയ്ക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സ്ത്രീകള്‍ അടക്കം മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്ത കേസില്‍ ഇയാള്‍ പ്രതിയാണ്. 

സീറ്റില്‍ കാല്‍ വച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സീറ്റില്‍ കാല്‍ വച്ച ശേഷം മറ്റു യാത്രക്കാരെ ഭീഷണിപ്പെടുത്തി സജ്ജല്‍ ഷെയ്ക്ക് ഫോണ്‍ ചെയ്യുകയായിരുന്നു. സജ്ജല്‍ ഷെയ്ക്കിന്റെ മോശം പെരുമാറ്റം കണ്ട് മറ്റൊരു യാത്രക്കാരന്‍ ഇടപെടുകയായിരുന്നു.

ഇരുവരും തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയില്‍ കലാശിച്ചു. അതിനിടെ സംയമനം  പാലിച്ച് യാത്രക്കാരന്‍ സീറ്റിലേക്ക് തന്നെ മടങ്ങിപ്പോയി. തുടര്‍ന്ന് സജ്ജല്‍ ഷെയ്ക്ക് യാത്രക്കാരന് നേരെ അസഭ്യം പറഞ്ഞു. ഇതില്‍ പ്രകോപിതനായ യാത്രക്കാരന്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് വരികയും ഇരുവരും തമ്മിലുള്ള മല്‍പ്പിടിത്തത്തിനിടെ, യുവാവിനെ പുറത്തേയ്ക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.  

യാതൊരുവിധ പശ്ചാത്താപവുമില്ലാതെ യാത്രക്കാരന്‍ സീറ്റിലേക്ക് മടങ്ങുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ മറ്റു ചില യാത്രക്കാര്‍ അശ്ലീലം പറയുന്നത് കേട്ട് ഇടപെട്ടതിന്റെ ദേഷ്യമാണ് തന്നോട് തീര്‍ത്തതെന്നാണ് സജ്ജല്‍ ഷെയ്ക്ക് മൊഴി നല്‍കിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

പിന്നാക്ക വികസന കോർപ്പറേഷനിൽ ജോലി നേടാം; അസ്സിസ്റ്റന്റ് മാനേജർ തസ്തിക, ബിരുദം യോഗ്യത, അവസാന തീയതി ജൂൺ 3

മൂത്രം പിടിച്ചുവയ്ക്കുന്ന ശീലം വൃക്കയ്ക്ക് 'പണി'യാകും, ആരോഗ്യപ്രശ്നങ്ങൾ

ഭംഗിയില്‍ വീഴല്ലേ; ജീവന് പോലും ഭീഷണിയാകും ഈ ചെടികൾ

വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തേക്ക് ചാടി യാത്രക്കാരന്‍; ഞെട്ടല്‍, അന്വേഷണം

SCROLL FOR NEXT