മോഷണക്കുറ്റം ആരോപിച്ച് എട്ടുവയസുകാരനെ കിണറ്റില്‍ തൂക്കിയിട്ടു; ക്രൂരത; വീഡിയോ

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരനെ കിണറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി ഏറെ നേരം തൂക്കിയിട്ടു.
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ഭോപ്പാല്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് എട്ടുവയസുകാരനെ കിണറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി ഏറെ നേരം തൂക്കിയിട്ടു. മധ്യപ്രദേശിലെ ചത്തര്‍പൂര്‍ ജില്ലയിലാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ അറസ്റ്റ്്് ചെയ്തതായി പൊലീസ് പറഞ്ഞു.

യുവാവ് കുട്ടിയെ ഒരു കൈകൊണ്ട് പിടിച്ച് കിണറ്റിലേക്ക് തൂക്കിയിട്ട നിലയിലാണ് വീഡിയോയില്‍ കാണുന്നത്. മൊബൈല്‍ ഫോണ്‍ തിരികെ നല്‍കിയില്ലെങ്കില്‍ കിണറ്റിലിടുമെന്ന് യുവാവ് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പതിനാലുകാരനാണ് ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതും കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചതും. ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് പൊലീസുകാരന്‍ തന്നെ മര്‍ദ്ദിച്ചെന്ന് പതിനാലുകാരന്‍ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തിയില്ലെങ്കില്‍ ഈ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നെന്ന് പൊലീസുകാരന്‍ പറഞ്ഞതായും പതിനാലുകാരന്‍ പറയുന്നു. എന്നാല്‍ ഇക്കാര്യം പൊലീസുകാര്‍ നിഷേധിച്ചു.

മൊബൈല്‍ ഫോണ്‍ മോഷണം പോയെന്ന് കരുതിയാണ് പ്രതി കുട്ടിയെ കിണറ്റില്‍ തൂക്കിയിട്ടതെന്ന് പൊലീസ് പറഞ്ഞു. പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com