തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജൂനിയര്‍ ഡോക്ടറെ രോഗി ആക്രമിച്ചു സ്ക്രീൻഷോട്ട്
India

മുടിയില്‍ പിടിച്ച് തല സ്റ്റീല്‍ ഫ്രെയിമില്‍ ഇടിപ്പിച്ചു; വനിതാ ഡോക്ടര്‍ക്ക് നേരെ വീണ്ടും ആക്രമണം- വിഡിയോ

പശ്ചിമ ബംഗാള്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ, ആന്ധ്രയിലെ ആശുപതിയില്‍ മറ്റൊരു നടുക്കുന്ന സംഭവം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: പശ്ചിമ ബംഗാള്‍ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുന്നതിനിടെ, ആന്ധ്രയിലെ ആശുപത്രിയില്‍ മറ്റൊരു നടുക്കുന്ന സംഭവം. തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ജൂനിയര്‍ ഡോക്ടറെ രോഗി ആക്രമിച്ചു. വനിതാ ഡോക്ടറുടെ മുടിയില്‍ പിടിച്ച് തല സ്റ്റീല്‍ ഫ്രെയിമിലേക്ക് കൊണ്ടുചെന്ന് ഇടിപ്പിക്കുന്ന രോഗിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. സഹപ്രവര്‍ത്തകര്‍ ഡോക്ടറിന്റെ രക്ഷയ്‌ക്കെത്തുന്നതും രോഗിയെ പിടിച്ചുമാറ്റുന്നതും ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പാണ് ഡോക്ടര്‍മാരുടെ സുരക്ഷ സംബന്ധിച്ച ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തുന്ന മറ്റൊരു സംഭവം റിപ്പോര്‍ട്ട് ചെയ്തത്. അക്രമി ഡോക്ടറുടെ മുടിയില്‍ പിടിച്ച് ആശുപത്രി കിടക്കയുടെ സ്റ്റീല്‍ ഫ്രെയിമില്‍ തല ഇടിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. വാര്‍ഡിലെ മറ്റ് ഡോക്ടര്‍മാര്‍ ഉടന്‍ തന്നെ സഹപ്രവര്‍ത്തകയുടെ രക്ഷയ്ക്കെത്തി. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് അക്രമിയെ കീഴടക്കി കൊണ്ടുപോകുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഞാന്‍ ശനിയാഴ്ച എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ ഡ്യൂട്ടിയിലായിരുന്നു. അപ്രതീക്ഷിതമായി ഒരു രോഗി എന്നെ ആക്രമിച്ചു, പുറകില്‍ നിന്ന് എന്നെ സമീപിച്ചു, എന്റെ മുടിയില്‍ പിടിച്ച് കട്ടിലിന്റെ സ്റ്റീല്‍ ഫ്രെയിമില്‍ ബലമായി എന്റെ തല ഇടിപ്പിക്കാന്‍ തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരാരും അവിടെ ഉണ്ടായിരുന്നില്ല. ഈ സംഭവം, ജോലിസ്ഥലത്തെ സുരക്ഷയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. രോഗി മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചിരുന്നെങ്കില്‍, ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമായിരുന്നു'- ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് ആശുപത്രി ഡയറക്ടറും വൈസ് ചാന്‍സലറുമായ ഡോ. ആര്‍ വി കുമാറിന് ഡോക്ടര്‍ കത്ത് എഴുതി. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ജോലിസ്ഥലത്ത് സുരക്ഷ ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കളറാക്കി കലാശക്കൊട്ട്, ആവേശം കൊടുമുടിയില്‍; നാളെ നിശബ്ദ പ്രചാരണം, മറ്റന്നാള്‍ 7 ജില്ലകളില്‍ വിധിയെഴുത്ത്

ട്രെയിനില്‍ നിന്ന് കഞ്ചാവ് പൊതികള്‍ പുറത്തേക്ക് എറിഞ്ഞു; പൊലീസിനെ അറിയിച്ച് നാട്ടുകാര്‍, യുവതി പിടിയില്‍

കളറാക്കി കലാശക്കൊട്ട്, സ്വര്‍ണക്കൊള്ളയില്‍ പുരാവസ്തു കടത്ത് സംഘങ്ങളുടെ പങ്ക് അന്വേഷിക്കണമെന്ന് ചെന്നിത്തല; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

'ഭാര്യയുടെ ജീവചരിത്രം സിനിമയാക്കാം'; 30 കോടി രൂപ തട്ടിയെന്നു പരാതി; സംവിധായകൻ വിക്രം ഭട്ട് അറസ്റ്റിൽ

വാട്‌സ്ആപ്പ് ഹാക്ക് ചെയ്ത ശേഷം സാമ്പത്തിക തട്ടിപ്പ് ; ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ പൊലീസ്

SCROLL FOR NEXT