ആംബുലൻസിൽ രോഗിയുടെ രക്തം വീണതിന് ഭാര്യയെക്കൊണ്ട് വാഹനം മുഴുവൻ കഴുകിച്ച് ഡ്രൈവറും ടെക്നീഷ്യനും. X
India

ആംബുലന്‍സില്‍ രക്തമായി, പരിക്കേറ്റയാളുടെ ഭാര്യയെക്കൊണ്ട് വണ്ടികഴുകിച്ച് ഡ്രൈവറും മെഡിക്കല്‍ ടെക്‌നീഷ്യനും

ഭര്‍ത്താവിന്റെ രക്തം ആംബുലന്‍സില്‍ വീണെന്നാരോപിച്ചാണ് ഭാര്യയെക്കൊണ്ട് വണ്ടി കഴുകിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: റോഡപകടത്തില്‍ പരിക്കേറ്റയാളുടെ ഭാര്യയെക്കൊണ്ട് ആംബുലന്‍സ് കഴുകിച്ച ഡ്രൈവറെയും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനെയും പിരിച്ചുവിട്ടു. ഭര്‍ത്താവിന്റെ രക്തം ആംബുലന്‍സില്‍ വീണെന്നാരോപിച്ചാണ് ഭാര്യയെക്കൊണ്ട് വണ്ടി കഴുകിച്ചത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നടപടി.

മധ്യപ്രദേശിലെ കരേല ഗ്രാമത്തില്‍ നടന്ന റോഡപകടത്തില്‍ പരിക്കേറ്റ രാഹുല്‍ ബര്‍മനെ '108' ആംബുലന്‍സില്‍ കൊണ്ടുവന്നപ്പോഴാണ് സംഭവം. പരിക്കേറ്റ രോഗിയുടെ രക്തം ആംബുലന്‍സില്‍ കറയുണ്ടാക്കിയതായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച കട്‌നി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജ് സിംഗ് താക്കൂര്‍ പറഞ്ഞു.

തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രാഹുലിന്റെ ഭാര്യ പ്രമീള ബര്‍മനോട് ആംബുലന്‍സ് വൃത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സംഭവം ചട്ടലംഘനമാണെന്നും മാതൃകാ നടപടിയുണ്ടാകുമെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ആംബുലന്‍സ് ഡ്രൈവര്‍ ദേവ സാഹുവിനെയും ഇഎംടി മോഹിത് ഖാതിക്കിനെയുമാണ് അന്വഷണത്തെത്തുടര്‍ന്ന് പിരിച്ചുവിട്ടത്. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഇരുവരെയും പിരിച്ചുവിട്ടതെന്ന് ആംബുലന്‍സ് സര്‍വീസ് നടത്തുന്ന കമ്പനിയായ ജെഎഇഎസ് പ്രോജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജ്‌മെന്റ് പ്രതികരിച്ചു.

Patient's Blood Stains Ambulance, Driver and Technician Makes Wife Wash Entire Vehicle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും ഉരുള്‍പൊട്ടി; 5 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി

അര്‍ഹര്‍ക്ക് സീറ്റ് ഒഴിഞ്ഞില്ലെങ്കില്‍ കെഎസ്ആര്‍ടിസിയില്‍ 250 രൂപ പിഴ

നീരജ് ചോപ്രയ്ക്ക് വെള്ളി, യഷ്‌വീര്‍ സിങ്ങിന് വെങ്കലം; ജാവലിന്‍ ത്രോയില്‍ ഇന്ത്യയ്ക്ക് ഇരട്ട മെഡല്‍

സിപിഎം-എല്ലുമായുള്ള ശത്രുത അവസാനിക്കുന്നു; ചാരു മജുംദാറിന് പ്രണാമം അര്‍പ്പിച്ച് എംഎ ബേബിയും ഡി രാജയും

ശബരിമലയിൽ നെയ്യ് ശേഖരിക്കാൻ പ്രത്യേക സംവിധാനം, കൃത്യമായി നിരീക്ഷിക്കും; പുതിയ നീക്കവുമായി ദേവസ്വം ബോർഡ്