ചിത്രം: പിടിഐ 
India

'ആദ്യ പരിഗണന നല്‍കേണ്ടത് സമാധാനത്തിന്; തടഞ്ഞത് ദൗര്‍ഭാഗ്യകരം'; ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച് രാഹുല്‍

മണിപ്പൂരിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ തന്നെ പൊലീസ് തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

സമകാലിക മലയാളം ഡെസ്ക്

ഇംഫാല്‍: മണിപ്പൂരിലെ കലാപ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ തന്നെ പൊലീസ് തടഞ്ഞത് ദൗര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മണിപ്പുരിലെ സഹോദരീ-സഹോദരന്‍മാരെ കാണാനാണ് എത്തിയത്. സമാധാനത്തിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്നും രാഹുല്‍ പറഞ്ഞു. ചുരാചന്ദ്പുരിലെ ഗ്രീന്‍വുഡ് ദുരിതാശ്വാസ ക്യാമ്പിലെത്തി കലാപബാധിതരെ സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ പ്രതികരണം. ക്യാമ്പിലെ കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിച്ച രാഹുല്‍, ഇംഫാലിലേക്ക് മടഞ്ഞി. 

ചുരാചന്ദ്പൂരിലെ കുക്കി വിഭാഗാക്കരെ പാര്‍പ്പിച്ചിരിക്കുന്ന ക്യാമ്പാണ് ഗ്രീന്‍വുഡ്. ഇവിടെനിന്ന് മടങ്ങിയ രാഹുല്‍ ഗാന്ധി, മെയ്തി വിഭാഗക്കാരെ താമസിപ്പിച്ചിരിക്കുന്ന ഐഡില്‍ വനിതാ കോളജിലും സന്ദര്‍ശനം നടത്തി. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരില്‍ എത്തിയത്. ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലെത്തിയ രാഹുല്‍, ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ഇവിടേക്ക് റോഡ് മാര്‍ഗം വരാനുള്ള രാഹുലിന്റെ ശ്രമത്തെ ബിഷ്ണുപ്പൂരില്‍ വെച്ച് മണിപ്പൂര്‍ പൊലീസ് തടഞ്ഞിരുന്നു.

രണ്ടുമണിക്കൂറോളം ബിഷ്ണുപ്പൂരില്‍ കാത്തുനിന്ന രാഹുല്‍ ഇംഫാലിലേക്ക് മടങ്ങി. ഇവിടെനിന്ന് ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക് പോവുകയായിരുന്നു.

രാഹുലിനെ തടഞ്ഞ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജനങ്ങളും രംഗത്തെത്തിയതോടെ ബിഷ്ണുപ്പൂരില്‍ സംഘര്‍ഷ സാഹചര്യമുണ്ടായി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ആകാശത്തേക്ക് വെടിവെക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. സുരക്ഷാ കാരണം ചൂണ്ടിക്കാട്ടിയാണ് പൊലീസ് രാഹുലിന് യാത്രാനുമതി നിഷേധിച്ചത്.

ഇംഫാല്‍ വിമാനത്താവളത്തില്‍ നിന്ന് 20 കിലോ മീറ്റര്‍ അകലെ ബിഷ്ണുപൂരില്‍ ബാരിക്കേഡ് സ്ഥാപിച്ചാണ് രാഹുലിന്റെ വാഹന വ്യൂഹം തടഞ്ഞത്. മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണെന്നും ജനം ആയുധങ്ങളുമായി അക്രമാസക്തരായി നില്‍ക്കുകയാണെന്നും പൊലീസ് രാഹുലിനോട് പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ഇടപെട്ടാണ് രാഹുലിനെ തടഞ്ഞത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT