Narendra modi, Mahua Moitra  X
India

'സ്വന്തം വീട്ടില്‍ ആളുകള്‍ മരിച്ചുവീഴുമ്പോള്‍ വിദേശത്ത് ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്നു'; പ്രധാനമന്ത്രിയെ വിമര്‍ശിച്ച് മഹുവ

തനിക്ക് തിരികെ പോയി വേണമെങ്കില്‍ ചായക്കട നടത്താമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ചായിരുന്നു മഹുവയുടെ വിമര്‍ശനം.

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഇന്ത്യയെ സംരക്ഷിക്കാന്‍ ശക്തമായ ഒരു സര്‍ക്കാര്‍ ആവശ്യമാണെന്നും പ്രധാനമന്ത്രി വേണമെങ്കില്‍ വേറെ പണി നോക്കണമെന്നും മഹുവ മൊയ്ത്ര. എക്‌സിലാണ് മഹുവയുടെ കുറിപ്പ്. ഇന്ത്യയ്ക്ക് ശക്തമായ ഒരു സര്‍ക്കാരിനെ ആവശ്യമാണെന്നും മഹുവ പറഞ്ഞു. തനിക്ക് തിരികെ പോയി വേണമെങ്കില്‍ ചായക്കട നടത്താമെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഴയ ട്വീറ്റ് പങ്കുവെച്ചായിരുന്നു മഹുവയുടെ വിമര്‍ശനം.

ന്യൂഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം നടന്ന സാഹചര്യത്തിലും പ്രധാനമന്ത്രി ഭൂട്ടാന്‍ സന്ദര്‍ശിച്ചതിനെതിരെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് എം പി പോസ്റ്റ് പങ്കുവെച്ചത്.

ആഭ്യന്തര മന്ത്രി അമിത് ഷായേയും മഹുവ വിമര്‍ശിച്ചു. ഇന്ത്യയ്ക്ക് വേണ്ടത് കഴിവുള്ള ആഭ്യന്തര മന്ത്രിയെയാണെന്നും മുഴുവന്‍ സമയവും വിദ്വേഷ പ്രചാരണം നടത്തുന്ന മന്ത്രിയെയല്ലെന്നും മഹുവ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഭൂട്ടാന്‍ സന്ദര്‍ശനത്തെ തൃണമൂലും വിമര്‍ശിച്ചു. സ്വന്തം വീട്ടില്‍ ആളുകള്‍ മരിച്ചു വീഴുമ്പോള്‍ വിദേശ മണ്ണില്‍ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്ന തിരക്കിലാണ് രാജ്യത്തെ പ്രധാന സേവകന്‍. ഓരോ സ്‌ഫോടനവും ഓരോ സുരക്ഷാ വീഴ്ചയും നഷ്ടപ്പെടുന്ന നിരപരാധികളുടെ ജീവനും ദേശീയ സുരക്ഷയുടെ പൂര്‍ണമായ തകര്‍ച്ചയെ തുറന്നു കാട്ടുന്നുവെന്നും തൃണമൂല്‍ വിമര്‍ശിച്ചു.

'People are dying at home, posing for cameras abroad'; Mahua criticizes PM

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

'കാഴ്ചയില്ലാത്ത ആ മനുഷ്യന്‍ സലീമേട്ടന് 1000 രൂപ സമ്മാനിച്ചു'; മറക്കാനാകാത്ത ഓര്‍മ പങ്കിട്ട് രമേശ് പിഷാരടി

കുക്കറിൽ നിന്നു വെള്ളം ചീറ്റുന്നുണ്ടോ?; പരിഹാരമുണ്ട്

'ഞങ്ങള്‍ മൂന്നു പേരേ മുറിയില്‍ ഉണ്ടായിരുന്നുള്ളൂ, ആരും ഒന്നും പറഞ്ഞുമില്ല, പിന്നെങ്ങനെ ഈ കഥകള്‍?'

'കാസനോവ' മുതൽ 'അനോമി' വരെ; സിനിമയെയും കൂടെ കൂട്ടിയ സി ജെ റോയ്, വിയോ​ഗം ഭാവനയുടെ ചിത്രം റിലീസിനൊരുങ്ങവേ

SCROLL FOR NEXT