ഫൈസര്‍ കോവിഡ് വാക്‌സിന്‍/ഫയല്‍ ഫോട്ടോ 
India

ഇന്ത്യക്ക് 500 കോടി രൂപയുടെ കോവിഡ് വാക്സിൻ നൽകാൻ ഫൈസർ

ഫൈസർ ഉത്പാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി  ലഭിച്ചിട്ടില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി; കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യയ്ക്ക് സഹായവുമായി ഫൈസർ. 500 കോടി രൂപ വിലയുള്ള കോവിഡ് വാക്സിൻ നൽകുമെന്നാണ് ഫൈസർ അറിയിച്ചു. രാജ്യത്തെ കൊവിഡ് ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോൾ അംഗീകരിച്ച മരുന്ന് ആണ് ഇത്. അതേസമയം, ഫൈസർ ഉത്പാദിപ്പിക്കുന്ന വാക്‌സിന് ഇതുവരെ രാജ്യത്ത് അടിയന്തര ഉപയോഗ അനുമതി  ലഭിച്ചിട്ടില്ല.

ഇന്ത്യയിലെ എല്ലാ രോഗികൾക്കും കൊവിഡ് ചികിൽസ ലഭിക്കണം എന്ന് കരുതിയാണ് മരുന്ന് അയക്കുന്നത് എന്ന് ഫൈസർ ചെയർമാൻ വ്യക്തമാക്കി. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ  ദുരിതാശ്വാസ പ്രവർത്തനമാണിത് എന്നും ഫൈസർ ചെയർമാൻ  ആൽബേർട്ട് ബുർല പറഞ്ഞു. ഫൈസറിന്റെ അപേക്ഷ വിദഗ്ധ സമിതിക്ക് മുന്നിൽ ഉള്ളപ്പോഴാണ് കമ്പനിയുടെ സഹായം ഇന്ത്യയെ തേടി എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെടുമ്പാശേരി മിനികൂപ്പര്‍ അപകടം: സുഹൈലിന് ജാമ്യമില്ല

'ഞാൻ പിശുക്കിയാണ്, പണം ഇരട്ടിയാക്കാൻ എനിക്കറിയില്ല; സിനിമയിൽ വരുമ്പോൾ നമുക്കാദ്യം ഉണ്ടാകേണ്ടത് തൊലിക്കട്ടിയാണ്'

മഴ കുളമാക്കുമോ? ഇന്ത്യ- വിന്‍ഡീസ് പോരാട്ടം വൈകുന്നു

തിരുവനന്തപുരം വികസന അതോറിറ്റിയിൽ നിയമനം; ക്ലാർക്ക്, ഓഫീസ് അറ്റൻഡന്റ്, വാച്ചർ ഒഴിവുകൾ

'ജീവിതം അവസാനിപ്പിക്കുന്നു'; തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി