റെയില്‍ പാളത്തില്‍ ചുവന്ന സാരി കുറുകെ കെട്ടിയിട്ടതിന്റെ ദൃശ്യം 
India

രണ്ട് വടികളെടുത്തുകുത്തി, സാരി വലിച്ചുകെട്ടി; സ്ത്രീയുടെ സമയോചിത ഇടപെടല്‍; വന്‍ ട്രെയിന്‍ അപകടം ഒഴിവായി

വയലിലേക്ക് പോകുകയായിരുന്ന യുവതി തന്റെ മനസ്സാന്നിധ്യം കൊണ്ട് നൂറ് കണക്കിനാളുകളുടെ ജീവനാണ് രക്ഷിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നത് വന്‍ തീവണ്ടി അപകടം ഒഴിവാക്കിയ ഒരു സ്ത്രീയുടെ ചിത്രങ്ങളാണ്. വയലിലേക്ക് പോകുകയായിരുന്ന യുവതി തന്റെ മനസ്സാന്നിധ്യം കൊണ്ട് നൂറ് കണക്കിനാളുകളുടെ ജീവനാണ് രക്ഷിച്ചത്.

യുവതി മുറിച്ചുകടക്കുന്നതിനിടെയാണ് പാളത്തിനിടയില്‍ വലിയ വിള്ളല്‍ കണ്ടത്. എന്നാല്‍ ട്രെയിന്‍ എത്താന്‍ സമയം ആകുകയും ചെയ്തു. അതിനിടെ യുവതി തന്റെ സാരി രണ്ട് വടിക്കമ്പില്‍ പാളത്തിന് കുറുകെ കെട്ടിയതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

യുപി പൊലീസ് സച്ചിന്‍ കൗശിക്കും യുവതിയുടെ ചിത്രം ട്വിറ്ററില്‍ പങ്കിട്ടു. യുവതി പരിഭ്രാന്തി കാട്ടാതെ മനോധൈര്യത്തോടെയാണ് ഇടപെട്ടതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അരമണിക്കൂറിലേറെ സമയമെടുത്താണ് പാളം നേരെയാക്കിയത്. തുടര്‍ന്ന് സര്‍വീസുകള്‍ പുനരാരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനകം ആയിരക്കണക്കിനാളുകളാണ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

ഈ വാര്‍ത്ത വായിക്കാം


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT