പ്രതീകാത്മക ചിത്രം 
India

ഹോസ്റ്റലിലെ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യങ്ങള്‍ അയച്ചു കൊടുത്തു; ബിഎഡ് വിദ്യാര്‍ഥിനിയും ഡോക്ടറും അറസ്റ്റില്‍

ഹോസ്റ്റലിലെ സഹവാസികളുടെ നഗ്നദൃശ്യങ്ങള്‍, കുളിമുറി ദൃശ്യങ്ങള്‍, വസ്ത്രം മാറുന്ന ദൃശ്യങ്ങളും ഉറങ്ങുന്ന ദൃശ്യങ്ങളും പെണ്‍കുട്ടി ആഷിഖിന് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: വനിതാ ഹോസ്റ്റലിലെ സഹവാസികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പങ്കുവച്ച സംഭവത്തില്‍ ബിഎഡ് വിദ്യാര്‍ഥിനിയും കാമുകനായ ഡോക്ടറും പിടിയില്‍. ഡോ: ആഷിഖ്, മധുരയിലെ സ്വകാര്യ കോളജിലെ ബിഎഡ് വിദ്യാര്‍ഥിനി എന്നിവരെയാണ് മധുരയിലെ സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. 

പെണ്‍കുട്ടി തന്റെ സ്വകാര്യദൃശ്യങ്ങള്‍ വാട്‌സാപ്പിലൂടെ അയക്കുന്നത് സഹവാസിയുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസില്‍ പരാതി നല്‍കി. മാര്‍ച്ച് മുതല്‍ പെണ്‍കുട്ടി ഈ ഹോസ്റ്റലിലാണ് താമസിക്കുന്നത്. ഹോസ്റ്റലിലെ സഹവാസികളുടെ നഗ്നദൃശ്യങ്ങള്‍, കുളിമുറി ദൃശ്യങ്ങള്‍, വസ്ത്രം മാറുന്ന ദൃശ്യങ്ങളും ഉറങ്ങുന്ന ദൃശ്യങ്ങളും പെണ്‍കുട്ടി ആഷിഖിന് അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.

പെണ്‍കുട്ടി തന്റെ സ്വകാര്യദൃശ്യങ്ങള്‍ ആഷിഖിന് അയച്ചിരുന്നു. അതിന് പിന്നാലെ ആഷിഖിന്റെ അഭ്യര്‍ഥനെയെ തുടര്‍ന്ന് ഹോസ്റ്റലിലെ മറ്റ് പെണ്‍കുട്ടികളുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി അയക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. അവര്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം ഡിലീറ്റ് ചെയ്തതിനാല്‍ വീഡിയോ അയക്കാന്‍ തുടങ്ങിയിട്ട് എത്രകാലമായെന്ന് കണ്ടെത്താനായിട്ടില്ല. രണ്ട് ഫോണുകളും ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചതായും ആഷിഖ് ഈ വിഡിയോ മറ്റാര്‍ക്കെങ്കിലോ അയച്ചോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT