പിറ്റ്ബുൾ, പ്രതീകാത്മക ചിത്രം/ എഎഫ്പി 
India

അയൽവാസിയുടെ 'പിറ്റ്ബുൾ' നായ കടിച്ചു; ഏഴ് വയസുകാരിക്ക് പരിക്ക്, കേസ്

കുട്ടിയുടെ ശരീരത്തിൽ കടിയേറ്റ പാടുകൾ പൊലീസ് കണ്ടെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽ​ഹി: ഏഴ് വയസുള്ള പെൺകുട്ടിക്കു നേരെ വളർത്തു നായയുടെ ആക്രമണം. ‍‍ഡൽഹി ജ​ഗത്പുരിയിലാണ് സംഭവം. അയൽവാസിയുടെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ കടിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഡൽഹി ജ​ഗത്പുരി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു കുട്ടിയുടെ അമ്മയാണ് പരാതി നൽകിയത്. തന്റെ മകളെ അയൽവാസിയുടെ പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായ കടിച്ചുവെന്നും കുട്ടിയെ വലിച്ചിഴച്ചുവെന്നും പരാതിയിൽ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പിന്നാലെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുട്ടിയുടെ ശരീരത്തിൽ കടിയേറ്റ പാടുകൾ പൊലീസ് കണ്ടെത്തി. ഉടമയ്‌ക്കെതിരെ ഐപിസി 289, 337 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒടുവില്‍ പശ്ചിമേഷ്യ സമാധാനത്തിലേക്ക്, കരടു കരാറിന് അംഗീകാരം; ഹോര്‍മുസ് വെള്ളിയാഴ്ച തുറക്കും

'ഈ 15 കാരിയാണോ എന്റെ നായിക? മമ്മൂക്ക ചോദിച്ചു, ദുല്‍ഖറിന്റെ തുടക്കവും എനിക്കൊപ്പം'; മധുബാല പറയുന്നു

പ്രായമായവർ മുതൽ ചെറുപ്പക്കാർ വരെ ഉപഭോക്താക്കൾ, ഗുണനിലവാരം ഉറപ്പാക്കാതെ വിപണിയിൽ എത്തരുത്; ഹെയർ ഡൈയിൽ കർശന മുന്നറിയുപ്പുമായി കേന്ദ്രം

'എല്‍എഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം ശരിയായില്ല, ജനങ്ങള്‍ക്കിടയില്‍ മറ്റൊരു ബോധം സൃഷ്ടിച്ചു: പി രാജീവ്

​40ാം വയസിൽ ലോകകപ്പ് അരങ്ങേറ്റം! അവിശ്വസനീയ സേവുകൾ, ആ അതികായന് മുന്നിൽ സ്പെയിൻ 'സുല്ലിട്ടു'; ആരാണ് വോസിന്യ?

SCROLL FOR NEXT