സമൂഹമാധ്യമങ്ങളില്‍ വൈറലായ പെണ്‍കുട്ടി- നരേന്ദ്ര മോദി 
India

'എല്ലാം അവസാനിച്ചെന്നാണ് കരുതിയത്, ഇത് രണ്ടാം ജന്മം; മോദി മഹാനായ മനുഷ്യന്‍'; വീണ്ടും പ്രതികരണവുമായി 15കാരി

'ആര്‍ക്കെതിരെയാണോ ഞാന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആ വ്യക്തി തന്നെ എന്നോട് ക്ഷമിച്ചു എന്നുകേട്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു'.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ന്യൂഡല്‍ഹി: 'എനിക്ക് രണ്ടാമതൊരു ജീവിതം ലഭിച്ചു' ജന്തര്‍ മന്തറില്‍ നടന്ന സിജെപി പ്രതിഷേധത്തിനിടയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ പതിനഞ്ചുകാരി. ഡല്‍ഹി പ്രതിഷേധത്തിനിടെ തന്നെ അധിക്ഷേപിച്ച വിദ്യാര്‍ഥികളോട് താന്‍ ക്ഷമിക്കുന്നുവെന്നും അവരെ ശരിയായ പാതയിലേക്ക് നയിക്കാനുള്ള സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞതിന് പിന്നാലെയായിരുന്നു പതിനഞ്ചുകാരിയുടെ പ്രതികരണം. തന്നോട് പ്രധാനമന്ത്രി ഒരിക്കലും ക്ഷമിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ക്ഷമ കാണിച്ച ആ മനസ് വളരെ വലുതാണെന്നും അവര്‍ പറഞ്ഞു.

' പ്രധാനമന്ത്രി എന്നോട് ക്ഷമിച്ചതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയ കാര്യമാണ്. ഒരുതരത്തില്‍ പറഞ്ഞാല്‍ എനിക്ക് രണ്ടാമതൊരു ജീവിതം ലഭിച്ചിരിക്കുകയാണ്. ഞാന്‍ അത്രയ്ക്കും വലിയ തെറ്റാണ് ചെയ്തത്. ഒരിക്കലും അദ്ദേഹം എന്നോട് ക്ഷമിക്കുമെന്ന് കരുതിയിരുന്നില്ല. എല്ലാം അവസാനിച്ചെന്നാണ് കരുതിയത്. ആര്‍ക്കെതിരെയാണോ ഞാന്‍ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ആ വ്യക്തി തന്നെ എന്നോട് ക്ഷമിച്ചു എന്നുകേട്ടപ്പോള്‍ എനിക്ക് കരച്ചില്‍ വന്നു.' പെണ്‍കുട്ടി പറഞ്ഞു.

ജൂലൈ 23ന് സുഹൃത്തിനൊപ്പം കോണാട്ട് പ്ലേസില്‍ പോയപ്പോള്‍ ജന്തര്‍മന്തറില്‍ നടന്ന സമരം കാണാനിടയായെന്നും, പ്രധാനമന്ത്രിക്കെതിരെ അസഭ്യമായ മുദ്രാവാക്യങ്ങള്‍ വിളിച്ചത് ചുറ്റുമുള്ളവരുടെ സ്വാധീനത്തിലായിരുന്നെന്നും പെണ്‍കുട്ടി പറഞ്ഞു. 'എനിക്ക് കടുത്ത ലജ്ജ തോന്നുന്നു. എനിക്ക് എന്നെത്തന്നെ നോക്കാന്‍ കഴിയുന്നില്ല. ഞാന്‍ ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റാണ്. ഞാന്‍ മോശമായ പല കാര്യങ്ങളും പറഞ്ഞു. ദയവായി എന്നോട് ക്ഷമിക്കൂ. ഇത് തന്റെ ആദ്യത്തെയും അവസാനത്തെയും തെറ്റാണെന്ന് പറഞ്ഞ അവര്‍ രാജ്യത്തോട് മുഴുവന്‍ മാപ്പ് ചോദിക്കുന്നു' അവര്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

'ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തിനിടെ നമ്മുടെ പെണ്‍മക്കള്‍ മോശമായ ഭാഷയില്‍ എന്റെ മരിച്ച അമ്മയെ അടക്കംം അധിക്ഷേപിച്ചത് വേദനിപ്പിച്ചു' വെന്ന് പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. എങ്കിലും തെറ്റിദ്ധരിപ്പിക്കപ്പെട്ട കുട്ടികളോട് ക്ഷമിക്കുന്നുവെന്നും മോദി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറഞ്ഞു. സമൂഹത്തിന്റെ വേദന എനിക്ക് മനസ്സിലാകും. ഇത് യുവജനങ്ങളെ ചേര്‍ത്തുപിടിക്കാനും അവരെ ശരിയായ പാതയിലേക്ക് നയിക്കാനുമുള്ള സമയമാണ്' മോദി പറഞ്ഞു.

PM forgiving me is a very big thing': Noida teen who 'abused' Modi apologises again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എഐ' ഉത്തരം നൽകി... ഒരേയൊരു രാജാവ്... 'ക്രിസ്റ്റ്യാനോ റൊണാൾഡോ!'

'ബംഗാളില്‍ പിടിയിലായ ജെയ്ഷെ ഭീകരന്റെ ലക്ഷ്യം മുഖ്യമന്ത്രി സുവേന്ദു; ജന്തര്‍ മന്തറിലെ പ്രക്ഷോഭത്തില്‍ കടന്നുകയറാനും പദ്ധതിയിട്ടു'

'റെയ്ഡിനിടെയുണ്ടായ സിപിഎം ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തത്'; ഹൈക്കോടതിയില്‍ ഇഡി

മഹാരാഷ്ട്രയിൽ മതപരിവർത്തന നിരോധന നിയമം പ്രാബല്യത്തിൽ; വിവാദം, നിയമം നടപ്പാക്കുന്ന 13-ാമത്തെ സംസ്ഥാനം

കാപ്പാ പ്രതിയായ ബിജെപി കൗൺസിലറുടെ അവധി അപേക്ഷ; രണ്ട് അണ്ടർ സെക്രട്ടറിമാർക്കെതിരെ അന്വേഷണം