

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രക്കെതിരെ വീണ്ടും കൈയേറ്റ ശ്രമവും മുട്ടയേറും. സ്വന്തം മണ്ഡലമായ കൃഷ്ണ നഗറിലെ ടിഎംസി യോഗത്തിനെത്തിയപ്പോഴാണ് വാഹനത്തിന് നേരെ മുട്ടയേറുണ്ടായത്. പ്രതിഷേധക്കാര്‍ 'ഗോ ബാക്ക്' മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ബിജെപി പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് മഹുവ ആരോപിച്ചു.
ആക്രമണ വിവരം അറിയിച്ച് മഹുവ ഫെയ്‌സ്ബുക്കില്‍ വിഡിയോയും പോസ്റ്റ് ചെയ്തു. ഒരു സ്വാതന്ത്ര്യ സമര സേനാനി വെടിയുണ്ടകള്‍ നേരിട്ടതുപോലെയാണ് താന്‍ പ്രതിഷേധക്കാരെ നേരിട്ടതെന്ന് മഹുവ വിഡിയോയില്‍ പറയുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ് താന്‍ പൊലീസിനെ അറിയിച്ചിരുന്നുവെന്നും പൊലീസിന്റെ അറിവോടെയാണ് തനിക്ക് നേരെ മുട്ട ഏറുണ്ടായതെന്നും അവര്‍ പറഞ്ഞു.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് മഹുവക്കെതിരെയെടുത്ത കേസ് സുപ്രീംകോടതി പരിഗണിച്ചപ്പോള്‍, മുട്ടയേറ് ഭയന്ന് പൊലീസ് സ്റ്റേഷനില്‍ പോലും പോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന മഹുവയുടെ നിലപാടിനെ മഹുവയ്ക്ക് മുട്ടയെ പേടിയാണോയെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്ത് ചോദിച്ചിരുന്നു. ഇതിനെതിരായ വിമര്‍ശനമാണ് മഹുവ വിഡിയോയയിലൂടെ ഉയര്‍ത്തിയത്.
വിഡിയോയില്‍ ജസ്റ്റിസ് ദീപാങ്കര്‍ ദത്തക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. വെടിയുണ്ടകളെ നേരിടുന്നത് പോലെ മുട്ടയേറും താന്‍ നേരിട്ടുവെന്നായിരുന്നു മഹുവയുടെ പരിഹാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates