വിവാദപരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പിടിഐ
India

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കോണ്‍ഗ്രസിന് ഒരു ഒറ്റ ന്യൂനപക്ഷമേയുള്ളു. അത് അവരുടെ വോട്ട് ബാങ്കാണെന്നും മോദി പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

മുംബൈ:ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണ്ടും വിവാദപരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബജറ്റിന്റെ പതിനഞ്ച് ശതമാനവും കോണ്‍ഗ്രസ് മുസ്ലീങ്ങള്‍ക്കായി നല്‍കാന്‍ ശ്രമിച്ചെന്ന് മോദി പറഞ്ഞു. ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും പ്രത്യേക ബജറ്റ് വേണമെന്നാണ് അവരുടെ ആഗ്രഹം. എന്നാല്‍ ബിജെപിയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് ഇത് ഉപേക്ഷിച്ചത്. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് തങ്ങളുടെ പഴയ അജണ്ടകള്‍ നടപ്പിലാക്കാനാണ് തീരുമാനം. മതത്തിന്റെ അടിസ്ഥാനത്തില്‍ ജോലിയിലും വിദ്യാഭ്യാസത്തിലും സംവരണം അനുവദിക്കില്ലെന്നും മോദി പറഞ്ഞു. മഹാരാഷ്ട്രയിലെ കല്യാണില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദിയുടെ വിവാദ പരാമര്‍ശം.

കോണ്‍ഗ്രസിന് ഒരു ഒറ്റ ന്യൂനപക്ഷമേയുള്ളു. അത് അവരുടെ വോട്ട് ബാങ്കാണെന്നും മോദി പറഞ്ഞു. രാജ്യത്തിന്റെ വിഭവങ്ങളുടെ ആദ്യഅവകാശികള്‍ മുസ്ലീങ്ങളാണെന്ന് യുപിഎ പ്രചരിപ്പിച്ചു. ഇന്ത്യാ സഖ്യം വീണ്ടും അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി വ്യത്യസ്ത ബജറ്റ് കൊണ്ടുവരുമെന്നും അതില്‍ ഹിന്ദുക്കള്‍ക്ക് ഇത്ര, മുസ്ലീങ്ങള്‍ക്ക് ഇത്ര എന്ന രീതിയില്‍ നീക്കിവയ്ക്കുമെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മതത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചത് കോണ്‍ഗ്രസാണ്. മഎസ്ടി, ഒബിസി സംവരണം മുസ്ലീങ്ങള്‍ക്കായി തിരിച്ചുവിടാന്‍ അനുവദിക്കില്ലെന്നും മോദി പറഞ്ഞു. സംവരണവുമായി ബന്ധപ്പെട്ട ഡോ. ബി.ആര്‍. അംബേദ്കറുടെ നയങ്ങള്‍ക്കെതിരാണ്. ഇത് ഒരുതരത്തിലും അനുവദിക്കില്ല. ഒരു എംപിയെ മാത്രമല്ല, ശക്തമായ ഒരു രാജ്യത്തിനായി പ്രവര്‍ത്തിക്കാന്‍ കരുത്തുള്ള ഒരു പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള അവസരമാണിതെന്നും മോദി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT