മാക്രോണും മോദിയും റോഡ് ഷോയിൽ  പിടിഐ
India

ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ ഇന്ത്യയിൽ; മോദിയുമൊത്ത് ജയ്പുരിൽ റോഡ് ഷോ (വീഡിയോ)

റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ മാക്രോൺ മുഖ്യാതിഥി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: 75 മത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോൺ ഇന്ത്യയിലെത്തി. ഇന്ന് ഉച്ചയോടെ ജയ്പുർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, രാജസ്ഥാൻ ​ഗവർണർ കൽരാജ് മിശ്ര, മുഖ്യമന്ത്രി ഭജൻലാൽ ശർമ എന്നിവർ ചേർന്നു സ്വീകരിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മാക്രോണും ഒന്നിച്ച് ജയ്പുരിൽ റോഡ് ഷോയിൽ പങ്കെടുത്തു. മോദിക്കൊപ്പം ജയ്പൂരിൽ മഹാരാജ സവായ് ജയ് സിങ് സ്ഥാപിച്ച സോളാർ ഒബ്സർവേറ്ററി മാക്രോൺ സന്ദർശിച്ചു.

അദ്ദേഹം ആമ്പർ കൊട്ടാരത്തിലും സന്ദർശനം നടത്തി. ഇന്ത്യൻ വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു. എസ് ജയശങ്കർ, രാജസ്ഥാൻ ഉപ മുഖ്യമന്ത്രി ദിയാ കുമാരി എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇരുവർക്കുമൊപ്പമുള്ള ചിത്രം മാക്രോൺ സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടു. മോ​ദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ഡൽഹിയിലേക്ക് തിരിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത