ഷിന്‍സോയ്‌ക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി 
India

നഷ്ടമായത് ഉറ്റസുഹൃത്തിനെ; നാളെ രാജ്യത്ത് ദുഃഖാചരണമെന്ന് പ്രധാനമന്ത്രി

ഇന്ത്യാ- ജപ്പാന്‍ ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ആബേ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മോദി പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ വിയോഗത്തിലൂടെ ഉറ്റ സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആബേയുടെ വിയോഗത്തില്‍ അതീവദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നാളെ ആദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി രാജ്യത്ത് ദുഃഖാചരണം നടത്തുമെന്നും പറഞ്ഞു.

മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമാണ് ഷിന്‍സോ ആബേ. ഇന്ത്യാ- ജപ്പാന്‍ ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ ആബേ വഹിച്ച പങ്ക് നിസ്തുലമാണെന്ന് മോദി പറഞ്ഞു. 

ഈയിടെ ജപ്പാന്‍ സന്ദര്‍ശനവേളയില്‍ അദ്ദേഹത്തെ വീണ്ടും കാണാന്‍ കഴിഞ്ഞു. പലവിഷയങ്ങളും ചര്‍ച്ച ചെയ്യാനും തനിക്ക് അവസരം ലഭിച്ചു. അത് അവസാന കൂടിക്കാഴ്ചയാകുമെന്ന് ഒരിക്കലും കരുതിയിയിരുന്നില്ല. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഷിന്‍സെയുടെ കുടുംബത്തിന്റെയും ജപ്പാന്‍ ജനതയുടെയും ദുഃഖത്തില്‍ പങ്കുകൊള്ളുന്നതായി പ്രധാനമന്ത്രി പറഞ്ഞു.

ഷിന്‍സെ ആബേ കൊല്ലപ്പെട്ടു
 

അക്രമിയുടെ വെടിയേറ്റ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ (67) അന്തരിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് അന്ത്യം.

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവാണ് ഷിന്‍സോ ആബേ. 2006 മുതല്‍ 2007 വരെയും 2012 മുതല്‍ 2020 വരെയും അദ്ദേഹം പ്രധാനമന്ത്രി പദവിയില്‍ ഇരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് 2020ല്‍ സ്ഥാനം ഒഴിയുകയായിരുന്നു. ലോകത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് ഇന്ത്യ 2021ല്‍ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചു. ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായിരുന്നു ഷിന്‍സോ ആബേ.

ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ നാരായില്‍ തെരഞ്ഞെടുപ്പ് പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടു നില്‍ക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. ആബെയുടെ നെഞ്ചിനാണ് വെടിയേറ്റത്. രണ്ടുപ്രാവശ്യം വെടിവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. രക്തത്തില്‍ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആബേയെ എയര്‍ ലിഫ്റ്റ് വഴി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്ന് പ്രാദേശിക ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് മേധാവി മകോതോ മോറിമോട്ടോ പറഞ്ഞു.

ശ്വസിക്കാന്‍ കഴിയുന്നില്ലെന്നും, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച മട്ടിലാണെന്നുമാണ് അധികൃതര്‍ നേരത്തെ സൂചിപ്പിച്ചിരുന്നത്. ആബേയുടെ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും മെഡിക്കല്‍ സംഘത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു.സംഭവം അറിഞ്ഞയുടന്‍ തന്നെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദോ രാജ്യത്തെ അഭിസംബോധന ചെയ്തു. ഷിന്‍സോ ആബേ അതീവ ഗുരുതരാവസ്ഥയിലാണെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പ്രാര്‍ഥിക്കാനുമാണ് അദ്ദേഹം അഭ്യര്‍ഥിച്ചത്.

ജപ്പാന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായുള്ള പ്രചാരണപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു ആബെ. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. 40 വയസ്സുള്ളയാളാണ് അക്രമിയെന്ന് പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT