ജപ്പാൻ കർശന തോക്ക് നിയമമുള്ള രാജ്യം; ഷിൻസോ ആബെയെ വെടിവച്ചത് ഹോംമെയ്ഡ് ​ഗൺ കൊണ്ട്  

പൊലീസിനും സൈന്യത്തിനും ഒഴികെ മറ്റാർക്കും തോക്ക് കൈവശം വയ്ക്കാൻ ജപ്പാനിൽ അവകാശമില്ല. ഡ്യൂട്ടിയിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും തൊക്ക് കൈവശം വയ്ക്കാനാകില്ല
ഷിൻസോ ആബെയെ ആശുപത്രിയിലേക്ക് മാറ്റുന്നു/ ചിത്രം: എഎഫ്പി
ഷിൻസോ ആബെയെ ആശുപത്രിയിലേക്ക് മാറ്റുന്നു/ ചിത്രം: എഎഫ്പി

പൊതുപരിപാടിയിൽ വച്ച് വെടിയേറ്റതിനെത്തുടർന്ന് ​ഗുരുതരാവസ്ഥയിലാണ് ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ. ജപ്പാന്റെ പടിഞ്ഞാറൻ നഗരമായ നാരായിൽ തെരഞ്ഞെടുപ്പ് പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടു നിൽക്കെയാണ് ആബേയ്ക്ക് നേരെ ആക്രമണമുണ്ടായത്. നെഞ്ചിനാണ് വെടിയേറ്റ അദ്ദേഹം രക്തത്തിൽ കുളിച്ച് നിലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഹോംമെയ്ഡ് ​ഗൺ കൊണ്ടാണ് അക്രമി ആബേയെ വെടിവച്ചത്. ഈ പശ്ചാത്തലത്തിൽ ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളിലൊന്നായ ജപ്പാനിലെ തോക്ക് നിയമങ്ങളെ കുറിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്

ഏറ്റവും കർശനമായ തോക്ക് നിയമങ്ങളുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാൻ. പൊലീസിനും സൈന്യത്തിനും ഒഴികെ മറ്റാർക്കും തോക്ക് കൈവശം വയ്ക്കാൻ ജപ്പാനിൽ അവകാശമില്ല. ഡ്യൂട്ടിയിലല്ലാത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് പോലും തൊക്ക് കൈവശം വയ്ക്കാനാകില്ല. ജപ്പാനിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് കുറയാൻ കാരണമായി കണക്കാക്കുന്നതും രാജ്യത്തെ കണിശമായ തോക്ക് നിയമങ്ങളാണ്.

സാധാരണക്കാർക്ക് കൈത്തോക്കോ റൈഫിളോ വാങ്ങാൻ കഴിയില്ല. പ്രത്യേക ആവശ്യങ്ങൾ പരി​ഗണിച്ച് എയർ ഗണ്ണുകൾ മാത്രമാണ് ഇങ്ങനെ അനുവദിക്കുക. ഇങ്ങനെ അനുവാദം നൽകുന്നതിന് മുമ്പ് വ്യക്തിയുടെ പശ്ചാത്തലം കർശനമായി പരിശോധിക്കും. അപേക്ഷകന്റെ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും സംസാരിക്കുന്നതടക്കം പല ഘട്ടങ്ങൾ പൂർത്തിയാക്കും. 

ഷൂട്ടിംഗ് ടെസ്റ്റിൽ 95 ശതമാനം കൃത്യത കൈവരിക്കുന്ന വ്യക്തികൾക്ക് മാത്രമേ ഇവിടെ തോക്ക് വാങ്ങാൻ കഴിയൂ. ഇയാൾ ഒരു എഴുത്തുപരീക്ഷയും മാനസികാരോഗ്യ വിലയിരുത്തലും നടത്തി വിജയിക്കേണ്ടതുണ്ട്. എല്ലാ അനുമതികൾക്കും ശേഷം മാത്രമേ തോക്കിനുള്ള ലൈസൻസ് നൽകൂ. ഇങ്ങനെ അനുവാദം നേടിയാലും മൂന്ന് വർഷം മാത്രമേ തോക്ക് കൈവശം വയ്ക്കാൻ സാധിക്കുകയൊള്ളു. അതിന് ശേഷം അത് തിരിച്ച് ഹാജരാക്കണമെന്നാണ് നിയമം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com