പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ട് അനുഗ്രഹം തേടുന്ന അനന്ത് അംബാനി വീഡിയോ ദൃശ്യം
India

ആശീര്‍വദിക്കാന്‍ മോദിയും; കാലില്‍ തൊട്ട് അനുഗ്രഹം തേടി അനന്തും രാധികയും

നവദമ്പതികളുടെ ശുഭ് ആശീര്‍വാദ് ചടങ്ങിനാണ് മോദിയെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകന്‍ അനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നവദമ്പതികളുടെ ശുഭ് ആശീര്‍വാദ് ചടങ്ങിനാണ് മോദിയെത്തിയത്. ആനന്ദും രാധികയും പ്രധാനമന്ത്രിയുടെ കാലില്‍ തൊട്ടുതൊഴുന്ന വീഡിയോയും പുറത്തുവന്നു.

മുകേഷും നിതയും ചേര്‍ന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സദസിന്റെ മുന്‍നിരയിലായിരുന്നു പ്രധാനമന്ത്രി. ബോളിവുഡ് സെലിബ്രിറ്റികള്‍ക്കും സൂപ്പര്‍ താരങ്ങള്‍ക്കുമായിരുന്നു വിരുന്നിന് ക്ഷണം.

ജൂലൈ14 മംഗള്‍ ഉത്സവ് ദിനത്തില്‍ ബോളിവുഡ് താരനിര അണിനിരക്കും. രാഷ്ട്രീയ നേതാക്കളും അതിഥി പട്ടികയിലുണ്ട്. 15നു റിലയന്‍സ് ജീവനക്കാര്‍ക്കായി വിരുന്നൊരുക്കിയിട്ടുണ്ട്. യുകെ മുന്‍ പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ടോണി ബ്ലെയര്‍, കാനഡ മുന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പര്‍ തുടങ്ങി ഒട്ടേറെ പ്രമുഖരാണ് എത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയില്‍ മണ്ണിടിച്ചില്‍, രണ്ടു മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മലപ്പുറത്ത് വയറുവേദനയുമായി ആശുപത്രിയിലെത്തിയ 16കാരി പ്രസവിച്ചു; 31കാരൻ പോക്സോ കേസിൽ അറസ്റ്റിൽ

'ലോൺ ആപ്പുകളിൽ നിന്ന് ഒരിക്കലും പണം വാങ്ങരുത്; പണം തിരിച്ച് അടച്ചില്ലെങ്കിൽ അവർ പെരുമാറുന്നത് വളരെ ക്രൂരമായിട്ടായിരിക്കും'

നിങ്ങളുടെ ഫോൺ സ്ക്രീൻ അവസാനമായി വൃത്തിയാക്കിയത് എപ്പോഴാണ്? ദിവസവും കയ്യിൽ പിടിക്കുന്നത് ബാക്ടീരിയകളുടെ 'ഹബ്'

ആർമിയിൽ ചേരാൻ നിങ്ങളുടെ കുട്ടിക്ക് ആഗ്രഹമുണ്ടോ?; മിലിട്ടറി കോളജിൽ എട്ടാം ക്ലാസ് പ്രവേശനം നേടാം!