പ്രധാന മന്ത്രി നരേന്ദ്ര മോദി മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങുന്നു  എക്‌സ്
India

ആദ്യത്തെ ഇന്ത്യക്കാരന്‍; മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി നരേന്ദ്രമോദി

ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളുടെ എണ്ണം 21 ആയി. മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ വിദേശിയാണ് നരേന്ദ്രമോദി

Author : സമകാലിക മലയാളം ഡെസ്ക്

പോര്‍ട്ട് ലൂയിസ്: മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ഏറ്റുവാങ്ങി പ്രധാന മന്ത്രി നരേന്ദ്ര മോദി. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ രാംഗൂലം ആണ് പരമോന്നത ബഹുമതിയായ 'ദി ഗ്രാന്‍ കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍' പുരസ്‌കാരം സമ്മാനിച്ചത്.

മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയും മൗറീഷ്യസും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി മോദി നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം.

ഇതോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്‌കാരങ്ങളുടെ എണ്ണം 21 ആയി. മൗറീഷ്യസിന്റെ പരമോന്നത പുരസ്‌കാരം ലഭിക്കുന്ന അഞ്ചാമത്തെ വിദേശിയാണ് നരേന്ദ്രമോദി.

2015 ലാണ് മോദി അവസാനമായി മൗറീഷ്യസ് സന്ദര്‍ശിച്ചത്. മുന്‍ ബ്രിട്ടീഷ്, ഫ്രഞ്ച് കോളനിയായ മൗറീഷ്യസിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. 12 ലക്ഷത്തോളം വരുന്ന ദ്വീപ് രാഷ്ട്രത്തിലെ ജനസംഖ്യയുടെ 70 ശതമാനവും ഇന്ത്യന്‍ വംശജരാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി