ആഭ്യന്തരം അമിത് ഷാ, പ്രതിരോധം രാജ്‌നാഥ് സിങ്, ധനകാര്യം നിര്‍മല; സുപ്രധാനവകുപ്പുകളില്‍ മാറ്റമില്ല പിടിഐ
India

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ഡിഎ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളില്‍ തീരുമാനമായി. ആഭ്യന്തരമന്ത്രിയായി അമിത് ഷാ തുടരും. എസ്.ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായും രാജ്‌നാഥ് സിങ് പ്രതിരോധ മന്ത്രിയായും നിതിന്‍ ഗഡ്കരി ഉപരിതല ഗതാഗതമന്ത്രിയായും തുടരും. അജയ് ടംതയും ഹര്‍ഷ് മല്‍ഹോത്രയുമാണ് ഉപരിതല ഗതാഗത സഹമന്ത്രിമാര്‍.

എസ് ജയശങ്കര്‍ വിദേശകാര്യ മന്ത്രിയായി തുടരും. സുപ്രധാനവകുപ്പുകളില്‍ കാര്യമായ മാറ്റങ്ങളില്ല. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയില്‍ ചേര്‍ന്ന ആദ്യമന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ധനകാര്യം- നിര്‍മല സീതാരാമന്‍

ആരോഗ്യം- ജെപിനഡ്ഡ

വാണിജ്യം- പീയുഷ് ഗോയൽ

റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണം- അശ്വിനി വൈഷ്ണവ്

ഊർജം, നഗരവികസനം- മനോഹർ ലാൽ ഖട്ടർ

കൃഷി, ഗ്രാമവികസനം- ശിവരാജ് സിങ് ചൗഹാൻ

വിദ്യാഭ്യാസം- ധർമേന്ദ്ര പ്രധാൻ

ചെറുകിട വ്യവസായം- ജിതൻ റാം മാഞ്ചി

വ്യോമയാനം- രാം മോഹൻ നായിഡു

പെട്രോളിയം, പ്രകൃതിവാതകം- ഹർദീപ് സിങ് പുരി

കായികം, യുവജനക്ഷേമം- ചിരാഗ് പാസ്വാൻ

തൊഴിൽ- മൻസൂഖ് മാണ്ഡവ്യ

ഉരുക്ക്, ഖന വ്യവസായം-എച്ച്.ഡി.കുമാരസ്വാമി

പാർലമെന്ററികാര്യം, ന്യൂനപക്ഷ ക്ഷേമം- കിരൺ റിജിജു

പരിസ്ഥിതി- ഭൂപേന്ദർ യാദവ്

തുറമുഖം, ഷിപ്പിങ്, ജലം -സർബാനന്ദ സോനോവാൾ

ടെലികോം, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ -ജ്യോതിരാദിത്യ സിന്ധ്യ

വനിത, ശിശുക്ഷേമം- അന്നപൂർണ ദേവി

സാംസ്കാരികം, ടൂറിസം- ഗജേന്ദ്ര സിഖ് ഷെഖാവത്ത്

സഹമന്ത്രിമാരും വകുപ്പുകളും

ഊർജം- ശ്രീപദ് നായിക്

നഗരവികസനം-ടോക്കാൻ റാം സാഹു

ചെറുകിട, ഇടത്തരം വ്യവസായം-ശോഭ കരന്തലജെ

ഉപരിതല ഗതാഗതം-അജയ് ടംത

ഉപരിതല ഗതാഗതം-ഹർഷ് മൽഹോത്ര

പെട്രോളിയം - ടൂറിസം സുരേഷ് ​ഗോപി

ന്യൂനപക്ഷംക്ഷേമം, ഷിഷറിസ്, മൃ​ഗക്ഷേമം- ജോർജ് കുര്യൻ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാം വട്ടം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ നരേന്ദ്രമോദി ആദ്യം ഒപ്പുവച്ചത് കിസാന്‍ നിധി പതിനേഴാം ഗഡു വിതരണം ചെയ്യുന്നതിനുള്ള ഫയലില്‍. ഇരുപതിനായിരം കോടി രൂപയോളമാണ് പിഎം കിസാന്‍ നിധി പ്രകാരം വിതരണം ചെയ്യുന്നത്. രാജ്യത്തെ 9.3 കോടി കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.കര്‍ഷകരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് തന്റേതെന്ന് ഫയലില്‍ ഒപ്പുവച്ച ശേഷം പ്രധാനമന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ആദ്യം ഒപ്പിടുന്ന ഫയലായി പിഎം കിസാന്‍ നിധിയെ തെരഞ്ഞെടുത്തത്. വരും ദിവസങ്ങളില്‍ കൃഷിയുടെയും കര്‍ഷകരുടെയും ക്ഷേമത്തിനായി കൂടുതല്‍ തീരുമാനങ്ങളുണ്ടാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നലെ വൈകിട്ടാണ് മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 72 അംഗ മന്ത്രിസഭയും ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT